Drisya TV | Malayalam News

ലക്ഷദ്വീപിൽ 47 വർഷമായി നിലനിന്നിരുന്ന മദ്യനിരോധനം അവസാനിപ്പിച്ചു

 Web Desk    6 Jun 2026

ലക്ഷദ്വീപിൽ 47 വർഷമായി നിലനിന്നിരുന്ന മദ്യനിരോധനം അവസാനിപ്പിച്ചു. പുതിയ എക്‌സൈസ് നിയമത്തിന് രാഷ്ട്രപതി അംഗീകാരം നൽകി. മദ്യത്തിന്റെ ഉത്പാദനം, വിൽപന, ഉപഭോഗം എന്നിവ നിയന്ത്രിക്കാൻ എക്‌സൈസ് കമ്മീഷ്ണറെ നിയമിക്കും.

ടൂറിസത്തിന്റെ പേരിൽ ദ്വീപിലെ മദ്യം നിരോധനം ഒഴുക്കുന്ന നിലപാടിനെതിരെ ദ്വീപ് നിവാസികൾ മുമ്പ് തന്നെ രംഗത്തുവന്നിരുന്നു. ദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി പ്രഫുൽ ഖേഡാ പട്ടേൽ എത്തിയതോടെയാണ് ദ്വീപിലെ സമ്പൂർണ മദ്യ നിരോധനം ഒഴിവാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചത്. ടൂറിസം വികസിക്കണമെങ്കിൽ മദ്യ നിരോധനം ഒഴിവാക്കണമെന്ന നിലപാടായിരുന്നു പ്രഫുൽ ഖേഡാ പട്ടേലിന്.

വിദേശ സഞ്ചാരികൾ കൂടുതലായി ദ്വീപിൽ എത്തുന്നുണ്ട്. അവരെ ആകർഷിക്കാൻ മദ്യനിരോധനം ഒഴിവാക്കണമെന്നായിരുന്നു അഡ്മിനിസ്‌ട്രേറ്ററുടെ നിലപാട്.ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന് 400 ശതമാനമാണ് എക്‌സൈസ് ഡ്യൂട്ടി, ബിയറിന് 200 ശതമാനമാണ് നികുതി. കള്ളിന് നികുതിയില്ല.

  • Share This Article
Drisya TV | Malayalam News