Drisya TV | Malayalam News

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ആർ. ശ്രീലേഖ

 Web Desk    9 Feb 2026

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി തിരുവനന്തപുരം കോർപറേഷൻ കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. ഫെയ്‌സ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അവരുടെ പ്രതികരണം.

'ബിജെപിയുടെ തികഞ്ഞ വിശ്വാസിയാണ് താൻ. പാർട്ടി കൊണ്ടുവന്ന നയമാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത്. ഒരു വ്യക്തി ഒരു തിരഞ്ഞെടുപ്പിൽ നിന്ന് കഴിഞ്ഞാൽ പിന്നെ അഞ്ചുവർഷത്തേക്ക് പിന്നീട് മറ്റൊരു തിരഞ്ഞെടുപ്പിൽ നിൽക്കരുത്. കാരണം ഭയങ്കര ചിലവാണ്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് നിയമമാകാൻ കാലതാമസം എടുക്കുമെങ്കിലും അത് താത്വികമായി അംഗീകരിച്ച ആളാണ് താൻ. അതുകൊണ്ട് ഒരു തിരഞ്ഞെടുപ്പിൽ ജയിച്ചതുകൊണ്ട് അഞ്ചുവർഷത്തേക്ക് ഇനി ഒരു തിരഞ്ഞെടുപ്പിൽ തനിക്ക് മത്സരിക്കാൻ താൽപര്യവുമില്ല, അതിനുള്ള ചെലവ് വഹിക്കാനുള്ള കഴിവുമില്ല.അത് പാർട്ടിയെ കൊണ്ട് വഹിപ്പിക്കാൻ താൽപര്യവുമില്ല. അതിനാലാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനില്ലെന്ന് പറഞ്ഞത്. വ്യക്തിപരമായ ചില ആദർശങ്ങളുണ്ട്. അതിന്റെ പുറത്താണ് താൻ തീരുമാനങ്ങൾ എടുക്കുന്നത്. അത് പാർട്ടിയുടെ അറിവോടു കൂടിതന്നെയാണ്, ശ്രീലേഖ പറഞ്ഞു.

  • Share This Article
Drisya TV | Malayalam News