ദീപാവലി, ഛത്ത് പൂജ ആഘോഷങ്ങളുടെ ഭാഗമായുള്ള തിരക്ക് നിയന്ത്രിക്കാൻ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് വിൽപ്പന താത്കാലികമായി നിർത്തിവെച്ചു. ഡൽഹിയിലെയും മുംബൈയിലെയും സ്റ്റേഷനുകളടക്കം രാജ്യത്തെ പ്രധാനപ്പെട്ട 15 സ്റ്റേഷനുകളിലാണ് പ്ലാറ്റ്ഫോം ടിക്കറ്റുകളുടെ വിൽപ്പന നിർത്തിവെച്ചത്.ഒക്ടോബർ 28 വരെ പ്ലാറ്റ്ഫോം ടിക്കറ്റുകൾക്കുള്ള നിയന്ത്രണം തുടരുമെന്നാണ് റെയിൽവേയുടെ അറിയിപ്പ്. അതേസമയം, പ്രായമുള്ളവർ, രോഗികൾ, കുട്ടികൾ, സഹായം ആവശ്യമുള്ള സ്ത്രീയാത്രക്കാർ എന്നിവർക്ക് പ്ലാറ്റ്ഫോം ടിക്കറ്റുകൾ നൽകുമെന്നും റെയിൽവേ അറിയിച്ചു.
ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ,ഡൽഹി റെയിൽവേ സ്റ്റേഷൻ,ഹസ്രത് നിസാമുദ്ദീൻ,ആനന്ദ് വിഹാർ ടെർമിനൽ,ഗാസിയാബാദ്,ബാന്ദ്ര ടെർമിനസ്,സൂറത്ത്,ഉധ്ന,ഉധ്ന,ഛത്രപതി ശിവജി മഹാരാജാസ് ടെർമിനസ്(സിഎസ്എംടി),ദാദർ,ലോകമാന്യതിലക് ടെർമിനസ്(എൽടിടി),താനെ,കല്യാൺ,പൻവേൽ എന്നിവയാണ് പ്ലാറ്റ്ഫോം ടിക്കറ്റുകളുടെ വിൽപ്പന താത്കാലികമായി നിരോധിച്ച സ്റ്റേഷനുകൾ.