ശബരിമലയിൽ ദർശനത്തിന് കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പ്രത്യേക വരി പുനഃസ്ഥാപിച്ചു. നടപ്പന്തലിലെ ഒന്‍പതാം നമ്പര്‍ കവാടത്തിലൂടെ കടത്തിവിട്ടു തുടങ്ങി. ഹൈക്കോടതി നിര്‍ദേശമുണ്ടായിട്ടും ഈ സംവിധാനം ഒരുക്കിയിരുന്നില്ല. കഴിഞ്ഞ ദിവസം മുതൽ അനിയന്തിതമായ തിരക്കാണ് ശബരിമലയിൽ.പമ്പമുതൽ ഘട്ടംഘട്ടമായി നിയന്ത്രിച്ച് സന്നിധാനത്ത തിരക്ക് നിയന്ത്രിക്കുവാൻ പോലീസ് ശ്രമിക്കുന്നുണ്ടങ്കിലും എരുമേലി വഴിയും പത്തനം തിട്ട വഴിയും തീർത്ഥാടക പ്രവാഹമാണ്. ദേവസ്വം ബോർഡിന്റെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റിച്ചാണ് ഇത്തരത്തിൽ തിരക്ക് രൂക്ഷമായത്. ദർശനം നടത്തിയവരെ വേഗം മലയിറക്കുവാൻ പോലീസ് പെടാപ്പാടുപെടുകയായിരുന്നു. പ്രത്യേക വരി പുനസ്ഥാപിച്ചതോടെ തിരക്ക് നിയന്ത്രിക്കാനാകുമെന്നാണ് കരുതുന്നത്. അതേസമയം തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ദർശന സമയവും കൂട്ടി. ശബരിമലയില്‍ തിരക്ക് കുറയ്ക്കാന്‍ ദര്‍ശനസമയം കൂട്ടി. ഉച്ചയ്ക്കുശേഷം നട തുറക്കുന്നത് നാലില്‍നിന്ന് മൂന്നു മണിയാക്കി. ഇതോടെ ഒരു ദിവസം 18 മണിക്കൂര്‍ ദര്‍ശനം സാധ്യമാകും.