Drisya TV | Malayalam News

ഗൾഫ് രാജ്യങ്ങളിലെ സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പൊതു പരീക്ഷകൾ മാറ്റി

 Web Desk    1 Mar 2026

ഗൾഫ് രാജ്യങ്ങളിലെ സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പൊതു പരീക്ഷകൾ മാറ്റിവെച്ചതായി പരീക്ഷാ കൺട്രോൾ അറിയിച്ചു. ബഹ്റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളിലെ സി.ബി.എസ്.ഇ സ്കൂളുകളിൽ നാളെ നടത്താനിരുന്ന പരീക്ഷയാണ് മാറ്റിവെച്ചത്.

ഇറാൻ-ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് മേഖലയിലെ സ്ഥിതിഗതികൾ വഷളായതിനെത്തുടർന്നാണ് നടപടി. പുതുക്കിയ തിയ്യതി പിന്നീട് അറിക്കും. സ്ഥിതിഗതികൾ വിലയിരുത്തിയതിന് ശേഷം മറ്റ് ദിവസങ്ങളിലെ പരീക്ഷകളിൽ തീരുമാനം അറിയിക്കുമെന്നും കൺട്രോളർ അറിയിച്ചു.

  • Share This Article
Drisya TV | Malayalam News