Drisya TV | Malayalam News

ദേശീയപാതയിലെ മേൽപ്പാലത്തിൽ നിന്നും കാർ താഴേക്ക് വീണ് ഗർഭിണിയടക്കം 5 പേർ‌ക്കു പരുക്ക്

 Web Desk    7 Sep 2026

ചേർ‌ത്തല ഒറ്റപ്പുന്നയിൽ ദേശീയപാതയിലെ മേൽപ്പാലത്തിൽ നിന്നും കാർ താഴേക്ക് വീണു. ഗുരുവായൂരിൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന യാത്രക്കാർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന അഞ്ചു പേർ‌ക്കും പരുക്കേറ്റിട്ടുണ്ട്. ഇതിൽ ഒരു സ്ത്രീയുടെ പരുക്ക് ഗുരുതരമാണെന്നാണ് വിവരം. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 15 അടി ഉയരത്തിൽ നിന്നാണ് കാർ മറിഞ്ഞത്. കൊല്ലം അഞ്ചൽ സ്വദേശികളായ അശ്വതി, ഷാനി, നസ്രിൻ, വിഷ്ണുരാജ്, സതീഷ് എന്നിവരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. വിഷ്ണുരാജിന്റെയും സതീഷിന്റെയും പരുക്ക് ഗുരുതരമല്ല. അശ്വതി ഗർഭിണിയാണ്. അശ്വതിയുടെ ഭർത്താവാണ് സതീഷ്.

  • Share This Article
Drisya TV | Malayalam News