Drisya TV | Malayalam News

വിമാനം അപകടത്തിൽപ്പെട്ടതിന് പിന്നാലെ പൈലറ്റുമാരിൽ ലഹരി പരിശോധന തുടങ്ങി എയർ ഇന്ത്യ

 Web Desk    14 Aug 2026

വിമാനം അപകടത്തിൽപ്പെട്ടത് പൈലറ്റ് ലഹരിയുപയോ​ഗിച്ചതിനെ തുടർന്നാണെന്ന സംശയത്തിന് പിന്നാവെ ഡോപ് ടെസ്റ്റ് തുടങ്ങി എയർ ഇന്ത്യ. അയ്യായിരത്തിലധികം പൈലറ്റുമാരിൽ ലഹരി പരിശോധന തുടങ്ങി. എയർ ഇന്ത്യക്കൊപ്പം, എയർ ഇന്ത്യ എക്സ്പ്രസിലും പരിശോധന തുടങ്ങി. പരിശോധനക്ക് വിധേയരാകാത്തവരെ മാറ്റി നിർത്തും.

യാത്രക്കാരുടെ വിശ്വാസ്യതയാണ് വലിയ സമ്പത്തെന്ന് എയർ ഇന്ത്യ വൈസ് പ്രസിഡൻ്റ് അറിയിച്ചു. ലഹരിപരിശോധന ചട്ടങ്ങൾ ഡിജിസിഎ പുനപരിശോധിച്ചേക്കും. നിലവിൽ 10% ക്രൂ അംഗങ്ങളിൽ മാത്രമാണ് വാർഷിക ലഹരി പരിശോധന നടക്കുന്നത്. ഫുക്കറ്റ്-ദില്ലി വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ട് യാത്രക്കാർക്ക് പരിക്കേറ്റത്. എന്നാൽ പരിശോധനയിൽ പൈലറ്റ് ലഹരി ഉപയോ​ഗിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. അപകടത്തില്‍ അന്വേഷണം ഊര്‍ജ്ജിതമായി തുടരുന്നു. അപകടത്തിൻ്റെ കാരണം കണ്ടെത്താൻ എഎഐബി അന്വേഷണം ശക്തമാക്കിയുട്ടുണ്ട്.

  • Share This Article
Drisya TV | Malayalam News