Drisya TV | Malayalam News

ഗര്‍ഭിണികളായ വനിതാ പൊലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു

 Web Desk    15 Aug 2026

ഗര്‍ഭിണികളായ വനിതാ പൊലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു. കാക്കി സല്‍വാര്‍ കമ്മീസ്, ഷാള്‍, സാന്‍ഡല്‍ എന്നിവ ധരിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. പൊലീസ് ആസ്ഥാന ഐജി ഹര്‍ഷിത അത്തല്ലൂരിയാണ് ഉത്തരവിറക്കിയത്.

സംസ്ഥാനത്ത് എല്ലാ പൊലീസുകാര്‍ക്കും നിലവില്‍ പൊതുവായ ഒരു യൂണിഫോം കോഡ് ആണ് ഉള്ളത്. ഗര്‍ഭാകാലത്ത് പാന്‍റുംസും ഷര്‍ട്ടും ധരിക്കുന്നത് ബുദ്ധിമുട്ടാണെന്ന് കാട്ടി നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് യൂണിഫോം പരിഷ്‌കരിച്ച് ഉത്തരവായത്.

  • Share This Article
Drisya TV | Malayalam News