Drisya TV | Malayalam News

മിന്നൽ പ്രളയത്തിൽ അരുണാചൽ പ്രദേശിലെ സൈനിക ക്യാമ്പിലെ അഞ്ച് സൈനികരെ കാണാതായി

 Web Desk    15 Aug 2026

മിന്നൽ പ്രളയത്തിൽ അരുണാചൽ പ്രദേശിലെ സൈനിക ക്യാമ്പ് ഒഴുകിപ്പോയി അഞ്ച് പേരെ കാണാതായി.ഏഴ് സൈനികർ ഒഴുക്കിൽ പെട്ടെങ്കിലും രണ്ടു പേരെ രക്ഷിക്കുകയായിരുന്നു. ദിബാങ് മാലിയിലെ പാസുപാനി ആർമി ക്യാമ്പാണ് ഒലിച്ചു പോയത്. വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ ഉരുൾപ്പൊട്ടലിൽ നാല് നിർമ്മാണ തൊഴിലാളികളെയും കാണാതായി. അതിൽ ഒരാളുടെ മൃതദേഹം പിന്നീട് ലഭിച്ചു. കാണാതായ വർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അപ്പർ സുബൻസിരി ജില്ലയിലാണ് വെള്ളിയാഴ്ച വൈകീട്ടോടെ ഉരുൾപൊട്ടലുണ്ടായത്.

പസു പാനി ആർമി ക്യാമ്പിലെ '5-ാം ഗ്രനേഡിയർ' വിഭാഗത്തിന്റെ രണ്ട് രണ്ട് ക്യാന്പുകളാണ് ഒലിച്ചു പോയത്.ഹവിൽദാർ ഉപേന്ദർ, കുന്ദൻ ,വിനോദ്, ആദിത്യ, സമുന്ദ എന്നീ സൈനിക ഉദ്യോഗസ്ഥരെയാണ് കാണാതായിട്ടുള്ളത്.

  • Share This Article
Drisya TV | Malayalam News