Drisya TV | Malayalam News

ലൈസൻസില്ലാതെ വർഷങ്ങളോളം വിമാനം പറത്തിയ റിട്ടയേഡ് പൈലറ്റ് അറസ്റ്റിൽ

 Web Desk    11 Jun 2026

ലൈസൻസില്ലാതെ വർഷങ്ങളോളം വിമാനം പറത്തിയ റിട്ടയേഡ് പൈലറ്റ് അറസ്റ്റിൽ. കാനഡയിലെ പ്രമുഖ വിമാനക്കമ്പനിയായ എയർ കാനഡയിൽ പൈലറ്റായിരുന്ന ജിയോഫ്രി വാൾ എന്ന വ്യക്തിയാണ് ലൈസൻസില്ലാതെ നീണ്ട 17 വർഷക്കാലം വിമാനം പറത്തിക്കൊണ്ടിരുന്നത്.

ആഭ്യന്തര-അന്തർദേശീയ സർവീസുകളിലായി 900ത്തിലധികം വിമാനങ്ങളാണ് ഇയാൾ നിയമാനുസൃത ലൈസൻസില്ലാതെ പറത്തിയതെന്ന കനേഡിയൻ പൊലിസ് പറഞ്ഞു.നാല് മാസത്തെ അന്വേഷണത്തിന് ശേഷം വഞ്ചനയുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ജൂൺ 1നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.2009 മുതൽ 2025 കാലയളവിലാണ് ജിയോഫ്രി വാൾ ജോലി ചെയ്തിരുന്നത്.എയർ കാനഡയിൽ പൈലറ്റായി ചാർജെടുത്ത ഇയാൾ ബോയിങ് 767, 777, 787 തുടങ്ങിയ കൂറ്റൻ വിമാനങ്ങളാണ് പറത്തിയിരുന്നതെന്ന വിവരം ഞെട്ടിക്കുന്നതാണ്.

59 കാരനായ വാൾ ഇത്രയും വർഷത്തെ സേവനത്തിനിടയിൽ ഏകദേശം 30 ലക്ഷം കനേഡിയൻ ഡോളറാണ് (ഏകദേശം 18 കോടിയിലധികം ഇന്ത്യൻ രൂപ) ശമ്പളമായി മാത്രം കൈപ്പറ്റിയത്.ഒരു കൊമേഴ്സ്യൽ പൈലറ്റ് എന്ന നിലയിൽ എയർ കാനഡയിൽ 27 വർഷത്തെ നീണ്ട കരിയർ ജിയോഫ്രിക്ക് വോളിന് ഉണ്ടായിരുന്നു. എന്നാൽ, 2009ൽ ഇയാൾക്ക് വിമാനത്തിന്റെ പ്രധാന ക്യാപ്റ്റനായി പ്രൊമോഷൻ ലഭിച്ചു. ഒരു വിമാനത്തിന്റെ ക്യാപ്റ്റനാകാൻ നിർബന്ധമായും വേണ്ട 'എയർലൈൻ ട്രാൻസ്പോർട്ട് പൈലറ്റ് ലൈസൻസ്' നേടുകയോ, അതിനായുള്ള കഠിനമായ പരീക്ഷകൾ ഇയാൾ പൂർത്തിയാക്കുകയും ചെയ്ത‌ിരുന്നില്ല. 2025ൽ കമ്പനിയിൽ നടന്ന സാധാരണ രേഖാപരിശോധനക്കിടയിലാണ് ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്.

  • Share This Article
Drisya TV | Malayalam News