Drisya TV | Malayalam News

ആലുവ–മൂന്നാർ റോഡ് 4 വരിപ്പാതയാക്കാൻ സ്ഥമേറ്റെടുക്കലിന് നടപടികൾ തുടങ്ങി

 Web Desk    11 Jun 2026

ആലുവ–മൂന്നാർ റോഡ് 4 വരിപ്പാതയാക്കാൻ സ്ഥമേറ്റെടുക്കലിന് നടപടികൾ തുടങ്ങി. ആലുവ, കുന്നത്തുനാട്, കോതമംഗലം താലൂക്കുകളിലെ 14 വില്ലേജുകളിൽ ഉൾപ്പെടുന്ന 102.08 ഏക്കർ സ്ഥലമാണ് ഏറ്റെടുക്കുന്നത്. ആലുവ പുളിഞ്ചോടു മുതൽ കോതമംഗലം കോഴിപ്പിള്ളി ബൈപാസ് ജംക്‌ഷൻ വരെ 38 കിലോമീറ്ററിലാണ് വികസനം. 23 മീറ്റർ വീതിയിലാണു സ്ഥലമെടുപ്പ്. 653 കോടി രൂപ കിഫ്ബി അനുവദിച്ചിട്ടുണ്ട്.

ആലുവ വെസ്റ്റ്, ചൂർണിക്കര, കീഴ്‌മാട്, ആലുവ ഈസ്റ്റ്, വാഴക്കുളം, അറയ്ക്കപ്പടി, വെങ്ങോല, മാറമ്പിള്ളി, പെരുമ്പാവൂർ, രായമംഗലം, അശമന്നൂർ, ഇരമല്ലൂർ, തൃക്കാരിയൂർ, കോതമംഗലം വില്ലേജുകളിലാണു സ്ഥലം ഏറ്റെടുക്കുന്നത്. ഏറ്റെടുക്കേണ്ട ഭൂമിയുടെ സർവേ നമ്പറും ഭൂമിയുടെ നഷ്ട പരിഹാരത്തിനും പുനരധിവാസത്തിനുമുള്ള വിജ്ഞാപനവും 2026 ജനുവരി 27ന് പ്രസിദ്ധീകരിച്ചിരുന്നു.സ്ഥലം വിട്ടുനൽകേണ്ട ഉടമകളുടെ യോഗം 15 മുതൽ 18 വരെ നടത്തും.

  • Share This Article
Drisya TV | Malayalam News