കേരളത്തിന്റെ മുഖ്യമന്ത്രി ആരാണെന്ന് അറിയാനുള്ള തീരുമാനം ഇന്ന് വൈകിട്ടോടെയെ പ്രഖ്യാപിക്കുവെന്ന് സൂചന. ഡൽഹിയിൽ നിന്ന് ക ദീപാ ദാസ് മുൻഷ്പി ഉൾപ്പെടെയുള്ള നേതാക്കൾ എത്താനുള്ള ചാർട്ടേഡ് വിമാനം വൈകുന്നതിനാലാണ് തീരുമാനം അറിയിക്കുന്നത് വൈകുന്നത്. അതേസമയം നിയമസഭാ കക്ഷിയോഗത്തിൽ നേതാവിനെ പ്രഖ്യാപിച്ച് കഴിഞ്ഞാൽ ഇന്നുതന്നെ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാൻ വി.ഡി സതീശൻ തിരുവനന്തപുരത്തേക്ക് തിരിച്ചു. ഘടകക്ഷി നേതാക്കളും തിരുവനന്തപുരത്തേക്ക് തിരിച്ചു. ഇന്ന് തന്നെ യുഡിഎഫ് നിയമസഭാ കക്ഷി യോഗം നടക്കും.