Drisya TV | Malayalam News

മകനെ ഉപമുഖ്യമന്ത്രിയാക്കി നിതീഷ് പടിയിറങ്ങി രാജ്യസഭയിലേക്ക്

 Web Desk    5 Mar 2026

നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പടിയിറങ്ങാൻ പോകുന്നുവെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രി പദം ബിജെപിക്ക് കൈമാറി രാജ്യസഭയിലേക്ക് നിതീഷ് എത്തുമെന്നാണ് സൂചനകൾ. ബിജെപി മുഖ്യമന്ത്രിക്ക് കീഴിൽ മകൻ നിഷാന്തിനെ ഉപമുഖ്യമന്ത്രിയാക്കുന്ന അധികാരകൈമാറ്റ ഫോർമുലയാണ് വരുകയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

രാജ്യസഭയിലേക്കുള്ള ഒഴിവുകളിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വ്യാഴാഴ്‌ചയാണ്. നിതീഷിന്റെ രാജ്യസഭാ പ്രവേശനവുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം നാളെ ഉണ്ടായേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ജെഡിയുവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ഇതുവരെ വാർത്തകളിൽ പ്രതികരിച്ചിട്ടില്ല.

നിതീഷ് കുമാറിൻ്റെ മകൻ നിഷാന്ത് കുമാർ രാഷ്ട്രീയത്തിലേക്കെത്തുമെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. നിഷാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഉടൻ ഉണ്ടാകുമെന്ന് ജെഡിയു മുതിർന്ന ജെഡിയു നേതാവും ബിഹാർ മന്ത്രിയുമായ ശ്രാവൺ കുമാർ പറഞ്ഞിരുന്നു. പാർട്ടി വൈകാതെ തന്നെ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തുമെന്നും അറിയിച്ചിരുന്നു.

  • Share This Article
Drisya TV | Malayalam News