Drisya TV | Malayalam News

ആശ്രയയില്‍ ഡയാലിസിസ് കിറ്റ് വിതരണം

 Web Desk    5 Mar 2026

ഗാന്ധിനഗര്‍ : കഴിഞ്ഞ 19 വര്‍ഷമായി  മെഡിക്കല്‍ കോളേജ്‌ന് സമീപം  പ്രവര്‍ത്തിച്ചു  വരുന്ന  ആശ്രയ ചാരിറ്റബിള്‍  ട്രസ്റ്റിന്റെ  ആഭിമുഖ്യത്തില്‍ നിര്‍ധനരായ വൃക്ക രോഗികള്‍ക്ക്   മാസംതോറും നല്‍കി വരുന്ന 74മത്  സൗജന്യ    ഡയാലിസിസ്  കിറ്റ്   ആവശ്യമുള്ളവര്‍ 2026 മാര്‍ച്ച് 5ന് മുന്‍പ്  ആയി  തന്നെ  രജിസ്റ്റര്‍  ചെയേണ്ടതാണ്.

ആശ്രയയുടെ മറ്റ് പ്രധാന പ്രവര്‍ത്തനങ്ങള്‍: ചികിത്സയ്ക്കായി  മെഡിക്കല്‍ കോളേജില്‍ വരുന്ന  രോഗികള്‍ക്കും  കൂട്ടിരിപ്പുകാര്‍ക്കുമായി 150 ഓളം പേര്‍ക്ക്   സൗജന്യ താമസസൗകര്യവും  ഭക്ഷണവും. ഞായര്‍ ഒഴികെ   എല്ലാം ദിവസവും ഗൈനക്കോളജി ബ്ലോക്കിലും ആശ്രയയിലും 12 മണി മുതല്‍ സൗജന്യ ഉച്ച ഭക്ഷണം , കൗണ്‍സിലിംഗ്, രോഗികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥന, രക്തദാനം, സൗജന്യ വസ്ത്ര വിതരണം ആശുപത്രി  സന്ദര്‍ശനം തുടങ്ങിയവയാണ് മറ്റു പ്രവര്‍ത്തനങ്ങള്‍ എന്ന്  സെക്രട്ടറി  ഫാ. ജോണ്‍  ഐയ്പ് മങ്ങാട്ട് അറിയിച്ചു.

  • Share This Article
Drisya TV | Malayalam News