Drisya TV | Malayalam News

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് 1 ലേക്ക് മാറ്റിവെച്ചു

 Web Desk    23 Feb 2026

ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതർക്കായി സർക്കാർ നിർമിക്കുന്ന ടൗണ്‍ഷിപ്പിന്‍റെ ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി. ആദ്യഘട്ടത്തിലെ 178 വീടുകളുടെ കൈമാറ്റം ബുധനാഴ്ചയായിരുന്നു തീരുമാനിച്ചിരുന്നത്. ടൗണ്‍ഷിപ്പിലെ അടിസ്ഥാന സൗകര്യ നിർമാണം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് തീയ്യതി മാറ്റിയത്. അതേസമയം കൈമാറ്റം നടന്നാലും വീടുകളില്‍ ഉടനെ താമസിക്കാൻ കഴിയുമോയെന്നതില്‍ ആശങ്ക നിലനില്‍ക്കുകയാണ്.ഒരു വീടിന് വേണ്ടി ദുരന്തബാധിതർ കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരു വർഷവും ഏഴ് മാസവും ആവുകയാണ്. ആ കാത്തിരിപ്പാണ് മാര്‍ച്ചിലേക്ക് നീളുന്നത്. നിയമസഭ തെര‍ഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി പരമാവധി വീടുകള്‍ പണി കഴിപ്പിച്ച് ദുരന്തബാധിതർക്ക് കൈമാറണമെന്നതായിരുന്നു സർക്കാര്‍ തീരുമാനം.

  • Share This Article
Drisya TV | Malayalam News