ഐഐ സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആയിരത്തോളം ജീവനക്കാരെ പിരിച്ചുവിടാന്‍ ബെംഗളൂരു ആസ്ഥാനമായ ലിവ്‌സെപ് യ്‌സ് തീരൂമാനിച്ചു. ആഗോള നിക്ഷേപ സ്ഥാപനമായ കെകെആറിന് പങ്കാളിത്തമുള്ള ഹോം ഡെക്കര്‍ സ്റ്റാര്‍ട്ടപ്പാണ് ലിവ്‌സ്‌പെയ്‌സ്.ചെലവ് കുറയ്ക്കുന്നതിന്റെയും എഐയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെയും ഭാഗമായാണ് നടപടിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.പുന:സംഘടനയുടെ ഭാഗമായി സഹസ്ഥാപകനായ സൗരഭ് ജെയ്‌നും കമ്പനി വിട്ടു. തന്റെ കമ്പനിയായ ഡിസൈന്‍അപ്പിനെ ഏറ്റെടുത്തതിന്റെ ഭാഗമായി 11 വര്‍ഷം മുന്‍പാണ് സൗരഭ് ലിവ്‌സ്‌പെയ്‌സിലെത്തുന്നത്.
ഇതോടെ ആമസോണ്‍, മൈക്രോസോഫ്റ്റ്, ടിസിഎസ്, ആക്‌സെഞ്ച്വര്‍ തുടങ്ങിയ വന്‍കിട കമ്പനികളുടെ ലിസ്റ്റിലേയ്ക്ക് ലിവ്‌സ്‌പെയ്‌സും ചേര്‍ന്നു. ഈ കമ്പനികള്‍ എഐ അധിഷ്ടിത സേവനം വ്യാപിപ്പിക്കുന്നതിന്റെ ഫലമായി ഏതാണ്ട് 1 ലക്ഷത്തോളം പേരെ പിരിച്ചുവിട്ടിരുന്നു. ചില പ്രധാന പ്രവര്‍ത്തനങ്ങള്‍ ലിവ്‌സ്‌പെയ്‌സ്, ഇപ്പോള്‍ എഐ ഉപയോഗിച്ചാണ് നിര്‍വഹിക്കുന്നത്. വില്‍പ്പന, പ്രവര്‍ത്തനങ്ങള്‍, ഡിസൈന്‍,മാര്‍ക്കറ്റിംഗ് തുടങ്ങിയ മേഖലകളില്‍ എഐയുടെ സ്വാധീനം പ്രകടമാണ്.