രാഷ്ട്രപതി ഭവന്റെ നടുമുറ്റത്ത് ദശാബ്ദങ്ങളായി ഉണ്ടായിരുന്ന ബ്രിട്ടീഷ് ശിൽപി എഡ്വിൻ ല്യൂട്ടൻസിന്റെ പ്രതിമ നീക്കി പകരം സി.രാജഗോപാലാചാരിയുടെ പ്രതിമ സ്ഥാപിച്ചു. മൻ കി ബാത്ത് പരിപാടിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിമ മാറ്റി സ്ഥാപിക്കുന്ന കാര്യം അറിയിച്ചത്. ഡൽഹിയിലെ ഏറ്റവും പുരാതനവും പ്രമുഖവുമായ കെട്ടിടങ്ങളിൽ പലതും രൂപകൽപന ചെയ്തത് ബ്രിട്ടീഷ് ശിൽപിയായ എഡ്വിൻ ല്യൂട്ടൻസാണ്.സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഇന്ത്യൻ ഗവർണർ ജനറലായിരുന്ന സി.രാജഗോപാലാചാരിയുടെ പ്രതിമ പ്രതിമ രാഷ്ട്രപതി ദ്രൗപദി മുർമു അനാച്ഛാദനം ചെയ്തു.
'രാജാജി' എന്നറിയപ്പെടുന്ന രാജഗോപാലാചാരിയുടെ പ്രതിമയുടെ അനാച്ഛാദനത്തിനൊപ്പം ഒരു അനുബന്ധ പ്രദർശനവും നടക്കുന്നുണ്ട്. കോളനിവൽക്കരണ മനസ്ഥിതിയുടെ ശേഷിപ്പുകൾ ഉപേക്ഷിക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണെന്ന് രാഷ്ട്രപതിയുടെ സെക്രട്ടറിയേറ്റ് അറിയിച്ചു.