Drisya TV | Malayalam News

കേരളത്തിൽ ഉയർന്ന താപനില:മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

 Web Desk    21 Feb 2026

കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയ ഉയർന്ന അൾട്രാവയലറ്റ് സൂചികയുടെ റിപ്പോർട്ടുമായി ദുരന്ത നിവാരണ അതോറിറ്റി. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കെഎസ്‌ഡിഎംഎ സ്ഥാപിച്ച ചങ്ങനാശേരി, ചെങ്ങന്നൂർ, കോന്നി ‌സ്റ്റേഷനുകളിൽ അൾട്രാ വൈലറ്റ് സൂചിക 8 ആണ് രേഖപ്പെടുത്തിയത്. യുവി ഇൻഡക്സ് 8 മുതൽ 10 വരെയാണ് ഓറഞ്ച് അലർട്ട്.

അതീവ ജാഗ്രത വേണമെന്നും ഗൗരവകരമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നുമാണ് മുന്നറിയിപ്പിൽ പറയുന്നത്.കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ടാണ്.യുവി ഇൻഡക്സ് 6 മുതൽ 7 വരെയെത്തുമ്പോഴാണ് യെലോ അലർട്ട് പ്രഖ്യാപിക്കുക.തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്‌ങ്ങൾക്കും കാരണമാകും. ജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് മുന്നറിയിപ്പ്. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നത്. അതിനാൽ ഈ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പിൽ പറയുന്നു.

  • Share This Article
Drisya TV | Malayalam News