Drisya TV | Malayalam News

പ്രമുഖ ഫാഷൻ ബ്രാൻഡായ വെറ്റ്‌മെന്റ്സ് പുറത്തിറക്കിയ പുതിയ കരിഞ്ഞ പാടുള്ള ഷർട്ടിന്റെ വില ഒരു ലക്ഷം രൂപ

 Web Desk    21 Feb 2026

പ്രമുഖ ഫാഷൻ ബ്രാൻഡായ വെറ്റ്‌മെന്റ്സ് പുറത്തിറക്കിയ പുതിയ കരിഞ്ഞ പാടുള്ള ഷർട്ടും ഒരു ലക്ഷം രൂപയെന്ന വിലയും ശ്രദ്ധനേടുകയാണ്.ലക്ഷ്വറി ഫാഷൻ ലോകത്തെ വിചിത്രമായ പരീക്ഷണങ്ങൾ പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഇസ്തിരിയിടുമ്പോൾ അശ്രദ്ധ കൊണ്ട് സംഭവിക്കുന്ന ഒരു അബദ്ധത്തെ ഫാഷനായി അവതരിപ്പിച്ചാണ് 'വെറ്റ്‌മെന്റ്സ്' ഞെട്ടിച്ചിരിക്കുന്നത്. വൈറ്റ് അയണിങ് ബേൺ ഗ്രാഫിക് ഷർട്ട് എന്നാണ് വസ്ത്രത്തിന് പേര് നൽകിയിരിക്കുന്നത്. നെഞ്ചിനോട് ചേർന്നുള്ള പോക്കറ്റിന് മുകളിലായി ഇസ്തിരിപ്പെട്ടിയുടെ ആകൃതിയിൽ തുണി കരിഞ്ഞതുപോലെയുള്ള ഗ്രാഫിക് ഡിസൈനാണ് ഇതിലുള്ളത്. 1139 ഡോളറാണ് (ഏകദേശം 1.03 ലക്ഷം രൂപ) ഓവർസൈസ്ഡ് വെള്ള ഷർട്ടിന്റെ വില.

  • Share This Article
Drisya TV | Malayalam News