Drisya TV | Malayalam News

മലബാർ മിസ്റ്ററിയല്ല ഇനി 'മിന്നൽ മാജിക്'

 Web Desk    21 Feb 2026

സർക്കാർ കോഴിക്കോട് മദ്യത്തിനിട്ട 'മലബാർ മിസ്റ്ററി'യെന്ന പേര് മാറ്റാൻ ആലോചന. 'മിന്നൽ മാജിക്' എന്ന പേരാണ് പരിഗണനയിൽ. പ്ലാന്റ് ഉദ്ഘാടന വേദിയിൽ ഇന്ന് എക്സൈസ് മന്ത്രി പേര് പ്രഖ്യാപിക്കും. മലബാറെന്ന പേരിടുന്നതിനോട് എതിർപ്പ് ഉയർന്ന സാഹചര്യത്തിലാണ് നടപടി. ലേബൽ അച്ചടിച്ചശേഷമാണ് പേര് മാറ്റുന്നത്.

സർക്കാരിന്റെ മേൽനോട്ടത്തിൽ പാലക്കാട്ട് നിന്നും ഉൽപാദിപ്പിക്കുന്ന ബ്രാണ്ടിക്ക് "മലബാർ മിസ്റ്റ‌റി' എന്ന് പേര് നൽകാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള മദ്യനിരോധന സമിതി രക്ഷാധികാരിയും കോഴിക്കോട് പാളയം ചീഫ് ഇമാമുമായ ഡോ.ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു. മലബാർ പ്രദേശത്തെ മുഴുവൻ ജനങ്ങളെയും അവഹേളിക്കുന്ന നടപടിയാണിതെന്നും മലബാർ എന്നും നന്മയുടെ കൂടെയാണെന്നും അദ്ദേഹം പറഞ്ഞു.

  • Share This Article
Drisya TV | Malayalam News