Drisya TV | Malayalam News

പനീർസെൽവം ഡി.എം.കെയിലേക്ക്

 Web Desk    21 Feb 2026

തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി മുൻ മുഖ്യമന്ത്രി ഒ.പനീർസെൽവം. തമിഴ്നാട് നിയമസഭമന്ദിരത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇരുവരും തമ്മിൽ നടത്തിയ കൂടിക്കാഴ്ച ഒരുപാട് രാഷ്ട്രീയചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.നിയമസഭ സമ്മേളനം അവസാനിച്ചതിന് പിന്നാലെയാണ് ഒ.പി.എസ് സ്റ്റാലിനെ ക​ണ്ടത്. ഇരുനേതാക്കളും കൂടിക്കാഴ്ചയെ സംബന്ധിച്ച് പ്രതികരിക്കാൻ തയാറായിട്ടില്ല.

സീറ്റ് ചർച്ചകൾ സജീവമാകുന്നതിനിടെയാണ് ഒ.പി.എസ്-സ്റ്റാലിൻ കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്. മീറ്റിങ്ങിനെ കുറിച്ച് ഇരുനേതാക്കളും പ്രതികരിച്ചില്ലെങ്കിലും പോസിറ്റീവായ ചർച്ച ഇരുവർക്കുമിടയിൽ നടന്നുവെന്നാണ് ഇരുനേതാക്കളുമായി ബന്ധപ്പെട്ട് അടുത്തവൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. അതേസമയം, കൂടിക്കാഴ്ച സംബന്ധിച്ച് പ്രതികരണം കരുതലോടെ മതിയെന്ന എ.ഐ.എ.ഡി.എം.കെയിലെ ധാരണ.

  • Share This Article
Drisya TV | Malayalam News