Drisya TV | Malayalam News

നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക്

 Web Desk    15 Feb 2026

സിപിഎമ്മുമായി അകന്ന ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേംകുമാറിനെ കോൺഗ്രസിലെത്തിക്കാൻ നീക്കം. പ്രേംകുമാറുമായി കെപിസിസി അംഗം ജെ.എസ്. അഖിൽ ഇന്നു ചർച്ച നടത്തും. രാത്രി എ‌ട്ടിന് പ്രേംകുമാറിന്റെ വസതിയിൽ വച്ചായിരിക്കും കൂടിക്കാഴ്ച. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പ്രേംകുമാറുമായി സംസാരിച്ചതായാണ് വിവരം. പാർട്ടിയിലെത്തിയാൽ അർഹമായ പരിഗണന നൽകുമെന്നു കെസി വാക്കു നൽകിയയായും സൂചനയുണ്ട്. ഇതു സംബന്ധിച്ചും ഇന്നു വൈകിട്ടത്തെ ചർച്ചയിൽ തീരുമാനമാകും.

കോൺഗ്രസിലെത്തിയാൽ പ്രേംകുമാറിനെ കാട്ടാക്കട മണ്ഡലത്തിൽ സ്ഥാനാനാർഥിയായി പരിഗണിക്കുമെന്ന് അഭ്യൂഹമുണ്ടെങ്കിലും യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ ബോർഡ് - കോർപറേഷൻ ചെയർമാൻ പദവിയാണ് പാർട്ടിയുടെ വാഗ്ദാനം. അതേസമയം, എവിടെയൊക്കെയോ ചർച്ചകൾ നടക്കുന്നുണ്ടാകാമെന്നും തന്നോട് ഔദ്യോഗികമായി ആരും സംസാരിച്ചിട്ടില്ലെന്നും പ്രേംകുമാർ മനോരമ ഓൺലൈനോട് പറഞ്ഞു. ചില നിലപാടുകളിലേക്കു വരാനുണ്ടെന്നും കോൺഗ്രസിലേക്ക് പോകുമോയെന്ന് പറയാറായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.‌

  • Share This Article
Drisya TV | Malayalam News