Drisya TV | Malayalam News

അന്യഗ്രഹജീവികൾ ഉണ്ടെന്ന് വിശ്വസിക്കുന്നതായി യുഎസ് മുൻ പ്രസിഡൻ്റ് ബറാക് ഒബാമ

 Web Desk    15 Feb 2026

അന്യഗ്രഹജീവികൾ ഉണ്ടെന്ന് വിശ്വസിക്കുന്നതായി യുഎസ് മുൻ പ്രസിഡൻ്റ് ബറാക് ഒബാമ. അവ എവിടെയാണെന്ന് തനിക്ക് അറിയില്ലെന്നും പോഡ്‌കാസ്‌റ്റ് അഭിമുഖത്തിൽ ഒബാമ പറഞ്ഞു. അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള ചോദ്യത്തിന്, "അവ യഥാർഥ്യമാണ്' എന്നായിരുന്നു ഒബാമയുടെ മറുപടി. “ഞാൻ അവരെ കണ്ടിട്ടില്ല. അവർ ഏരിയ 51ൽ ഒളിച്ചിരിക്കുകയല്ല.അമേരിക്കൻ പ്രസിഡന്റിൽ നിന്ന് പോലും മറച്ചുവയ്ക്കുന്ന തരത്തിലുള്ള വലിയൊരു ഗൂഢാലോചന നടക്കുന്നുണ്ടെങ്കിൽ അങ്ങനെ സംഭവിക്കാം" ഒബാമ പറഞ്ഞു.

നെവാഡയിൽ സ്‌ഥിതി ചെയ്യുന്ന അതീവ രഹസ്യസ്വഭാവമുള്ള യുഎസ് വ്യോമസേനാ താവളമാണ് ഏരിയ 51. അന്യഗ്രഹ ജീവികളെയോ അവയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകളെയോ സർക്കാർ അവിടെ ഒളിപ്പിച്ചിട്ടുണ്ടെന്ന തരത്തിലുള്ള നിരവധി ഗൂഢാലോചന സിദ്ധാന്തങ്ങൾ നിലവിലുണ്ട്.

  • Share This Article
Drisya TV | Malayalam News