Drisya TV | Malayalam News

താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ചൊവ്വാഴ്ച്ച,പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ക്ഷണം

 Web Desk    15 Feb 2026

ബംഗ്ലാദേശിൽ പുതിയ ഭരണകൂടം അധികാരമേൽക്കുന്ന നിമിഷത്തിന് സാക്ഷിയാകാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ക്ഷണം. ഫെബ്രുവരി 17-ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നിയുക്ത പ്രധാനമന്ത്രി താരിഖ് റഹ്മാനാണ് മോദിയെ ക്ഷണിച്ചത്. ദീർഘകാലത്തെ പ്രവാസ ജീവിതത്തിന് ശേഷം തിരിച്ചെത്തി അധികാരം പിടിച്ചെടുത്ത താരിഖ് റഹ്മാന്റെ ഈ നീക്കം ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കുന്നതിനുള്ള ആദ്യ പടിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

13 രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കുന്ന ഈ ചടങ്ങിൽ ഇന്ത്യയുടെ സാന്നിധ്യം അയൽരാജ്യങ്ങളുമായുള്ള ഭാവി നയതന്ത്രത്തിന് ഏറെ പ്രധാനമാണ്. അതേസമയം ക്ഷണം ലഭിച്ചതായി ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല , പ്രധാനമന്ത്രി മോദി ചടങ്ങിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ തീരുമാനത്തിനായി കാത്തിരിക്കുകയാണ്.

  • Share This Article
Drisya TV | Malayalam News