Drisya TV | Malayalam News

മികച്ച കർഷകനുള്ള അവാർഡ് നേടിയ കർഷകൻ കടബാധ്യതയെ തുടർന്ന് ജീവനൊടുക്കി

 Web Desk    15 Feb 2026

കടബാധ്യതയെ തുടർന്ന് കർഷകൻ ജീവനൊടുക്കി.ഇടവരമ്പിലെ അമ്പാട്ട് ഏലിയാസാണ് (62) വിഷം കഴിച്ച് ആത്മഹത്യ ചെയ്ത‌ത്‌. ജില്ലയിലെ മികച്ച കർഷകനുള്ള അവാർഡ് നേടിയിരുന്നു.

കഴിഞ്ഞ ദിവസം കൃഷിയിടത്തിൽ കീടനാശിനി ഉള്ളിൽ ചെന്നു അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പാട്ടത്തിന് സ്‌ഥലം എടുത്ത് കൃഷി ചെയ്യുകയായിരുന്നു. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി സൂചനയുണ്ട്. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നു. ധനസഹായത്തിനായി കുറച്ചു നാളുകളായി ഓഫിസുകൾ കയറിയിറങ്ങുകയായിരുന്നു.

  • Share This Article
Drisya TV | Malayalam News