Drisya TV | Malayalam News

ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയിലെ ജീവനക്കാരുടെ ജീവൻപണയം വച്ചുള്ള ബൈക്ക് ഓടിക്കലിനു കടിഞ്ഞാണിടാൻ കേന്ദ്രം

 Web Desk    13 Jan 2026

ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയിലെ ജീവനക്കാരുടെ ജീവൻപണയം വച്ചുള്ള ബൈക്ക് ഓടിക്കലിനു കടിഞ്ഞാണിടാൻ കേന്ദ്രം. സാധനങ്ങൾ വിതരണം ചെയ്യാനെടുക്കുന്ന കുറഞ്ഞ സമയം കാട്ടിയുള്ള പരസ്യം പിൻവലിക്കാൻ ഓൺലൈൻ പ്ലാറ്റ് ഫോമുകളോടു നിർദേശം നൽകി. ഓൺലൈൻ പ്ലാറ്റ് ഫോമുകളുടെ പ്രതിനിധികളുമായി കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ നടത്തിയ ചർച്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

 

പത്ത് മിനിറ്റിനുള്ളിൽ പതിനായിരത്തിനു മുകളിലുള്ള സാധനങ്ങൾ വീട്ടുപടിക്കൽ എത്തിക്കാമെന്നായിരുന്നു പലവ്യഞ്ജന സാധനങ്ങൾ ഓൺലൈനായി വിതരണം ചെയ്യുന്ന ഒരു പ്രമുഖ സ്ഥാപനത്തിന്റെ പരസ്യം. വേഗം വർധിക്കുന്നത് സാധനം വിതരണം ചെയ്യുന്നവരുടെ ജീവൻ അപകടത്തിലാക്കുമെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു.

2025 ഡിസംബർ അവസാനം ഒട്ടേറെ ആവശ്യങ്ങൾ ഉന്നയിച്ച് വിവിധ ഓൺലൈൻ പ്ലാറ്റ് ഫോമുകളിൽ ജോലിചെയ്യുന്ന തൊഴിലാളികൾ സമരത്തിനൊരുങ്ങിയിരുന്നു. പുതുവർഷത്തലേന്ന് രാജ്യവ്യാപകമായി പണിമുടക്കുമെന്നാണ് തൊഴിലാളികൾ അറിയിച്ചത്. വേഗം കൂട്ടിയുള്ള വിതരണം അവസാനിപ്പിക്കണമെന്നതും തൊഴിലാളികളുടെ ആവശ്യമായിരുന്നു.

  • Share This Article
Drisya TV | Malayalam News