ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ തള്ളവിരൽ അബദ്ധത്തിൽ മുറിച്ചുമാറ്റിയ സർക്കാർ ആശുപത്രി നഴ്സിനെ സസ്പെൻഡ് ചെയ്തു.സർക്കാർ ഉടമസ്ഥതയിലുള്ള മധ്യപ്രദേശിലെ ഏറ്റവും വലിയ ചികിത്സാകേന്ദ്രമായ മഹാരാജാ യശ്വന്ത്റാവു ആശുപത്രിയിൽ ബുധനാഴ്ചയാണു സംഭവം.കുത്തിവയ്പിനായി കുഞ്ഞിന്റെ കയ്യിൽ ഘടിപ്പിച്ച കാനുല കത്രികകൊണ്ടു മുറിച്ചെടുക്കുന്നതിനിടെ അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് നഴ്സിന്റെ വിശദീകരണം. അറ്റുപോയ വിരൽ തുന്നിച്ചേർത്തു.