പിറവത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസ യിലായിരുന്ന യുവാവും മരിച്ചു.
കഴിഞ്ഞ ദിവസം പിറവത്ത് ഒരാളുടെ മരണത്തിനിടയാക്കിയ
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവും മരിച്ചു.
എരുമേലി ഒഴക്കനാട് വാർഡിൽ കാരിത്തോട് ചരുവിൽ വീട്ടിൽ എബിൻ ഫിലിപ്പ് (23) ആണ് മരിച്ചത്.
പിറവം പാഴൂര്‍ അമ്പലപ്പടിയില്‍ ബൈക്കും ഐഷര്‍ ലോറിയും കൂട്ടിയിടിച്ച്
ഉണ്ടായ അപകടത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശി പുളിമാവ് കൊന്നയ്ക്കൽ ആല്‍വിന്‍ അലക്‌സ് ജോര്‍ജ് (24) അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ എരുമേലി സ്വദേശി എബിന്‍ ഫിലിപ്പ് (23)നെ പിറവം ജെഎംപി ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇരുവരും ബൈക്കില്‍ എറണാകുളത്തേക്ക് ജോലിക്ക് പോകുന്നതിനിടെ രാവിലെ 7.45 ഓടെയാണ് അപകടം സംഭവിച്ചത്. പിറവം ഭാഗത്തേക്ക്
ഗ്ലാസ് കയറ്റി
വന്ന ലോറിയിലേക്ക്, കാറിനെ മറികടന്ന് വന്ന ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. തലക്ക് ഗുരുതര പരുക്കേറ്റ ആല്‍വിന് അപകട സ്ഥലത്ത് തന്നെ ജീവന്‍ നഷ്ടമായി.