Drisya TV | Malayalam News

കട്ടുപ്പാറ ഹോളി ഇന്നസെന്റ് സി.എസ്. ഐ പള്ളിയിൽ പ്രതിഷ്ഠാദിന തിരുന്നാളും ജനപ്രതിനിധികൾക്ക് സ്വീകരണവും

 Web Desk    30 Dec 2025

തീക്കോയി: സി. എസ്. ഐ. ഈസ്റ്റ്‌ കേരള മഹാ ഇടവകയുടെ കീഴിലുള്ള കട്ടുപ്പാറ ഹോളി ഇന്നസെന്റ് സി. എസ്. ഐ. പള്ളിയിൽ 136-മത് പള്ളി പ്രതിഷ്ഠപെരുന്നാൾ നടന്നു.ഇതോടനുബന്ധിച്ചു ത്രിതല പഞ്ചായത്തിൽ നിന്നും വിജയിച്ച ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. കോട്ടയം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിന്ദു സെബാസ്റ്റ്യൻ, ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ മോഹനൻ കുട്ടപ്പൻ സ്റ്റാൻലി മാണി, ഗ്രാമ പഞ്ചായത്ത്‌ അംഗം ജിബിൻ സെബാസ്റ്റ്യൻ എന്നിവരെ ആദരിച്ചു.റവ. രാജേഷ് കുഞ്ഞുമോൻ, റവ. ജേക്കബ് പി ദേവസ്യ,ഇവാ. ജോൺസൺ മാത്യു, ജസ്റ്റിൻ വി റ്റി,ജയ്മോൻ തോമസ്,സഭാ പ്രവർത്തകൻ സുബിൻ രാജ്,കൈക്കാരൻമാരായ സെബാസ്റ്റ്യൻ മാത്യു കാരിക്കൂട്ടത്തിൽ,, പി എം ജോസഫ്,കൗൺസിൽ അംഗം ഐസക് കല്ലുങ്കൽ,സെക്രട്ടറി സബിൻ ഐസക്ക് തുടങ്ങിയവർ നേതൃത്വം നൽകി.

  • Share This Article
Drisya TV | Malayalam News