Drisya TV | Malayalam News

ശബരിമല ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി വെള്ളിയാഴ്ച തിരികെ ഘടിപ്പിക്കും

 Web Desk    15 Oct 2025

സ്വര്‍ണപ്പാളി വിവാദത്തിനിടെ ശബരിമല ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി വെള്ളിയാഴ്ച തിരികെ ഘടിപ്പിക്കും. വെള്ളിയാഴ്ച വൈകീട്ട് നാലു മണിക്ക് നട തുറന്ന ശേഷമാകും സ്വര്‍ണപ്പാളികള്‍ വീണ്ടും ഘടിപ്പിക്കുക. ഈ സമയത്ത് ദര്‍ശനത്തിന് തടസമുണ്ടാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു.

തുലാമാസ പൂജകള്‍ക്കായി കന്നിമാസം 31 വെള്ളിയാഴ്ച വൈകുന്നേരം നാലു മണിക്കാണ് ശബരിമല ക്ഷേത്രനട തുറക്കുന്നത്. ഇതിനു പിന്നാലെ നവീകരിച്ച് തിരികെയെത്തിച്ച ദ്വാരപാലക ശില്‍പ്പങ്ങളുമായി ബന്ധപ്പെട്ട പളികള്‍ ഘടിപ്പിക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുന്ന വേളയിലും ദര്‍ശനത്തിന് അയ്യപ്പന്മാര്‍ക്ക് മറ്റ് തടസങ്ങളൊന്നും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയുള്ള ക്രമീകരണങ്ങള്‍ സന്നിധാനത്ത് ഉണ്ടാകുമെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അറിയിച്ചിരിക്കുന്നത്.

2019-ല്‍ ദ്വാരപാലക ശില്‍പ്പങ്ങളുമായി ബന്ധപ്പെട്ട് പാളി ഇളക്കിക്കൊണ്ടു പോയതും തിരികെ ഘടിപ്പിച്ചതുമെല്ലാം തന്നെ രാത്രി നടയടച്ച ശേഷം ആയിരുന്നുവെങ്കില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് പകല്‍ സമയത്ത് ചെയ്യുന്നു എന്നാണ് പ്രത്യേകത.

  • Share This Article
Drisya TV | Malayalam News