തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡ് മുൻഗ്രാമപഞ്ചായത്ത് അംഗം (വെള്ളികുളം) ഷൈനി ബേബി നടുവത്തേട്ട് ഇൻഡ്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. 2015-20 കാലയളവിലെ ഗ്രാമ പഞ്ചായത്ത് അംഗമായിരുന്നു ഷൈനി. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഹരിമണ്ണുമഠത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.സി. ജെയിംസ് ഷൈനി ബേബിക്ക് പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു. UDF ചെയർമാൻ ജോയി പൊട്ടനാനി, MI ബേബി മുത്തനാട്ട്, സഹകരണ ബാങ്ക് പ്രസിഡൻ്റ് പ്രസിഡൻ്റ് TD ജോർജ് തയ്യിൽ, ജെബിൻ മേക്കാട്ട്, സിയാദ് ശാസ്താംകുന്നേൽ, ഓമനഗോപാലൻ, മാജി തോമസ്, ജയ റാണി തോമസുകുട്ടി മുരളി ഗോപാലൻ, പി.മുരുകൻ.ബേബി അധികാരം, മാത്യുഫ്രാൻസീസ്, ജോഷി പുന്നക്കുഴിയിൽ, ജോസ് നമ്പുടാകം, കുഞ്ഞേട്ടൻ ഇളംതുരുത്തിയിൽ തുടങ്ങിയവർ പങ്കെടുത്തു.