Drisya TV | Malayalam News

വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ള സൗജന്യ സപ്പോർട്ട് നിർത്തലാക്കി മൈക്രോ സോഫ്റ്റ്

 Web Desk    15 Oct 2025

ലോകമെമ്പാടും ലക്ഷക്കണക്കിന് കംപ്യൂട്ടറുകളിൽ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റമാണ് വിൻഡോസ് 10.മൈക്രോ സോഫ്റ്റ് 2021 ൽ വിൻഡോസ് 11 (Windows 11) ๓๓๓ സെപ്റ്റംബർ വരെയുള്ള ഡേറ്റയനുസരിച്ച് വിൻഡോസ് ഉപയോക്താക്കളുടെ 40 ശതമാനവും വിൻഡോസ് 10ൽ തുടരുകയാണ്.

ഇനിയും വിൻഡോസ് 10ൽ തുടരുന്നവർക്ക് മൈക്രോസോഫ്റ്റിൽ നിന്ന് സൗജന്യ സോഫ്റ്റ്വെയർ അപ്ഡേറ്റുകളോ സെക്യുരിറ്റി സഹായങ്ങളോ ടെക്നിക്കൽ അസിസ്റ്റൻസോ ലഭിക്കില്ലെന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ വിൻഡോസ് 10 തുടർന്നും പ്രവർത്തനക്ഷമമായിരിക്കും. യഥാസമയ പിന്തുണ ഇല്ലാത്തതു മൂലം വൈറസ് ആക്രമണങ്ങൾക്കും മാൽവെയറുകൾക്കും മറ്റ് സൈബർ ആക്രമണങ്ങൾക്കും വിധേയമാകാൻ സാധ്യത കൂടുതലാണ്.

വിൻഡോസ് 11ൽ ഏറ്റവും ഉയർന്ന സുരക്ഷാ ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി ഇതിനകം അറിയിച്ചിട്ടുണ്ട്. വിൻഡോസ് 10ൽ ഇനിയും തുടരുന്നത് ഹാക്കർമാരുടെ ലക്ഷ്യകേന്ദ്രമായി മാറാൻ കാരണമായേക്കാമെന്ന് വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

കംപ്യൂട്ടറുകൾ ഉപയോഗിക്കുന്നവർ എത്രയും വേഗം വിൻഡോസ് 11ലേക്ക് അപ്ഗ്രേഡ് ചെയ്യുക എന്നതാണ് സുരക്ഷിതമാക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗം. നാല് വർഷത്തിലധികം പഴക്കമുള്ള പേഴ്സണൽ കംപ്യൂട്ടറുകളിൽ വിൻഡോസ് 11 സപ്പോർട്ട് ചെയ്യില്ല. ഏറ്റവും കുറഞ്ഞത് നാല് ജിബി റാം, 64 ജിബി സ്റ്റോറേജ്, ടി.പി.എം 2.0 സെക്യൂരിറ്റി ചിപ്പ് എന്നിവയുള്ള കംപ്യൂട്ടറുകളിലാണ് അപ്ഗ്രേഡ് സാധ്യമാവുക.

വിൻഡോസ് 11 സപ്പോർട്ട് ചെയ്യുന്നതിന് ആവശ്യമായ സ്പെസിഫിക്കേഷനില്ലാത്ത പഴയ കംപ്യൂട്ടറുകൾക്കായി ഒരു വർഷത്തെ എക്സ്റ്റൻഡഡ് സെക്യൂരിറ്റി അപ്ഡേറ്റ്സ് മൈക്രോസോഫ്റ്റ് നൽകുന്നുണ്ട്. ഇത് വഴി 2026 ഒക്ടേബർ 13 വരെ ഈ കംപ്യൂട്ടറുകൾ ഉപയോഗിക്കാനാകും, മൈക്രോസോഫ്റ്റ് അക്കൗണ്ട് വഴി ഇതിൽ സൗജന്യമായി സൈൻഇൻ ചെയ്യാം.

  • Share This Article
Drisya TV | Malayalam News