Drisya TV | Malayalam News

എസ്ബിഐയുടെ പ്ലാറ്റിനം ജൂബിലി ആശാ സ്കോളർഷിപ്പ് 2025 പ്രോഗ്രാമിലേക്ക്  അപേക്ഷകൾ ക്ഷണിച്ചു

 Web Desk    14 Oct 2025

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ(എസ്ബിഐ) പ്ലാറ്റിനം ജൂബിലി ആശാ സ്കോളർഷിപ്പ് 2025 പ്രോഗ്രാമിലേക്ക്  അപേക്ഷകൾ ക്ഷണിച്ചു. ഇന്ത്യയിലൊട്ടാകെയുള്ള 23,230 വിദ്യാർത്ഥികൾക്ക് പ്രോഗ്രാമിന്റെ പ്രയോജനം ലഭിക്കും. താത്പര്യമുള്ള വിദ്യാർഥികൾക്ക് നവംബർ 15 വരെ അപേക്ഷിക്കാൻ അവസരമുണ്ടാകും.

കോഴ്സിനെ ആശ്രയിച്ച് പ്രതിവർഷം 15,000 രൂപ മുതൽ 20,00,000 രൂപ വരെയാണ് സ്കോളർഷിപ്പിലൂടെ സാമ്പത്തിക സഹായം ലഭിക്കുക. പഠനം പൂർത്തിയാകുന്നതുവരെ സഹായം ലഭിക്കും.

ട്യൂഷൻ ഫീസും മറ്റ് വിദ്യാഭ്യാസ ചെലവുകളും ഉൾപ്പെടെ സമഗ്രമായ സാമ്പത്തിക സഹായമാണ് ഈ പദ്ധതിയിലൂടെ ലഭിക്കുക.

ഒമ്പതാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പിനായി അപേക്ഷിക്കാം.

ഐഐടികൾ, ഐഐഎമ്മുകൾ, മെഡിക്കൽ, പ്രൊഫഷണൽ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം.

കൂടാതെ, വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.

എൻഐആർഎഫ് (NIRF) ടോപ്പ് 300-ൽ ഉൾപ്പെട്ടതോ, നാക് (NAAC) 'എ' റേറ്റിംഗ് ലഭിച്ചതോ ആയ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും സഹായം ലഭിക്കും.

യോഗ്യതാ മാനദണ്ഡങ്ങൾ:

വിദ്യാർത്ഥികൾ മുൻ അധ്യയന വർഷത്തിൽ കുറഞ്ഞത് 75 ശതമാനം മാർക്ക് അല്ലെങ്കിൽ 7.0 സിജിപിഎ നേടിയിരിക്കണം.

കുടുംബ വാർഷിക വരുമാനം സ്കൂൾ വിദ്യാർത്ഥികൾക്ക് 3 ലക്ഷം രൂപയിലും, കോളേജ്/പിജി വിദ്യാർത്ഥികൾക്ക് 6 ലക്ഷം രൂപയിലും കവിയരുത്. 

പട്ടികജാതി/ പട്ടിക വർഗ വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക് 10% ഇളവുണ്ട്. മുൻ അധ്യയന വർഷത്തിൽ കുറഞ്ഞത് 67.50% മാർക്ക് അല്ലെങ്കിൽ 6.30 സിജിപിഎ നേടിയിരിക്കണം.

പെൺകുട്ടികൾക്ക് 50% സീറ്റുകൾ സംവരണം.

SC/ ST വിഭാഗക്കാർക്ക് 25% സീറ്റുകൾ സംവരണം.

അപേക്ഷകൾ 2025 നവംബർ 15-ന് മുമ്പായി ഔദ്യോഗിക

@ https://www.sbiashascholars hip.co.in/ വഴി ഓൺലൈനായി സമർപ്പിക്കാം. വിദ്യാർത്ഥികൾ അക്കാദമിക് വിവരങ്ങൾ പൂരിപ്പിക്കുകയും ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുകയും വേണം.

  • Share This Article
Drisya TV | Malayalam News