1.5 കോടി രൂപ വിലയുള്ള ആഡംബര എംപിവിയായ ടൊയോട്ട വെൽഫെയർ സ്വീകരിക്കാനാണ് സഞ്ജു എന്ന ആൾ കാളവണ്ടിയിൽ എത്തിയത്. ബെംഗളൂരുവിലെ കോടീശ്വരനായ കർഷകനാണ് സഞ്ജു.എസ്എസ്ആർ സഞ്ജു എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പുറത്തുവിട്ടത്. തന്റെ സ്‌റ്റാഫ് അംഗങ്ങളിലൊരാളോട് തന്റെ പുതിയ വാഹനത്തിന്റെ ഡെലിവറിക്കായി കാറുകൾ തയാറാക്കാൻ പറയുന്നതോടെയാണ് വിഡിയോയും തുടങ്ങുന്നത്. തുടർന്ന് കാറുകളുടെ ഒരു നിര തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഓഫീസിന് മുന്നിൽ അണിനിരന്നത്. ഇതിൽ മഞ്ഞ നിറത്തിലുള്ള പോർഷെ പനമേര, ഫോർഡ് മസ്‌താങ്, മസെരാട്ടി ലെവന്റെ, ടൊയോട്ട ഇന്നോവ ഹൈക്രോസ്, ടൊയോട്ട ഫോർച്യൂണർ എന്നിവ ഉൾപ്പെടുന്നു.കാളവണ്ടി തന്നത്താൻ ഓടിച്ചാണ് ഡീലർഷിപ്പിലെത്തിയത്.