Drisya TV | Malayalam News

ഉദയനാപുരത്തപ്പൻ പുരസ്കാരം ഗായകൻ ദേവാനന്ദിന്

 Web Desk    2 Oct 2025

അഞ്ചാമത് ഉദയനാപുരത്തപ്പൻ പുരസ്കാരം ഗായകൻ ദേവാനന്ദിന് നൽകുവാൻ ഇതു സംബന്ധിച്ച് ചേർന്ന കമ്മറ്റി ഏക കണ്ഠമായി തീരുമാനിച്ചു.  ഉദയനാപുരത്തപ്പൻ്റ ചിത്രം ആലേഖനം ചെയ്ത ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

2021 ൽ ആരംഭിച്ച ഉദയനാപുരത്തപ്പൻ പുരസ്കാരത്തിന് പ്രസിദ്ധ മേള പ്രമാണി തേരോഴി രാമക്കുറുപ്പ് , വൈക്കം ചന്ദ്രൻമാരാർ , ( തിമില ) വൈക്കം രാമചന്ദ്രൻ, ( ഭക്തി സാഹിത്യം ) വൈക്കം ഷാജി ( നാഗസ്വരം ) എന്നിവർ ഇതുവരെ അർഹരായിട്ടുണ്ട്. തൃക്കാർത്തിക മഹോത്സവത്തോടനുബന്ധിച്ച്  പുരസ്കാര സമർപ്പണം നടക്കും.

  • Share This Article
Drisya TV | Malayalam News