ആദ്യ ജോലിയിൽ പ്രവേശിക്കുന്നവർക്ക് 15,000 രൂപ വരെ ആനുകൂല്യം നൽകുന്ന തൊഴിൽ ബന്ധിത ആനുകൂല്യ പദ്ധതിക്ക് (പ്രധാനമന്ത്രി വികസിത് ഭാരത് തൊഴിൽ പദ്ധതി)തുടക്കമായി. ഇതിനുള്ള പോർട്ടൽ നിലവിൽ വന്നു: pmvbry.labour.gov.in 1 മുതൽ വിവിധ സ്‌ഥാപനങ്ങളിൽ ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് പ്രോത്സാഹനമെന്ന നിലയിൽ വേതനമനുസരിച്ച് 15,000 രൂപ വരെ 2 ഗഡുക്കളായി സർക്കാർ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്കു നൽകും.
മാസം ഒരു ലക്ഷം രൂപ വരെ ശമ്പളമുള്ളവർക്കാണ് ഇതു ലഭിക്കുക. ഇപിഎഫ്ഒയിലെ റജിസ്ട്രേഷൻ നോക്കി ആദ്യ ജോലിയാണോയെന്ന് പരിശോധിക്കും. ആദ്യഗഡുവായി പരമാവധി 7,500 രൂപ. ജോലിക്ക് കയറി 6 മാസത്തിനകവും രണ്ടാമത്തെ ഗഡു 12 മാസത്തിനു ശേഷവും നൽകും. രണ്ടാം ഗഡു ലഭിക്കുന്നതിനു മുൻപ് ജീവനക്കാർ സാമ്പത്തിക സാക്ഷരതാ കോഴ്സ‌് പൂർത്തിയാക്കണം. 2027 ജൂലൈ 31 വരെയാണ് പദ്ധതിയുടെ കാലാവധി.