പ്രണയാഭ്യർഥന നിരസിച്ചതിനെത്തുടർന്നു യുവതിയെ ജോലി ചെയ്യുന്ന ഓഫിസിൽ എത്തി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തലക്കോട് മലയൻകുന്നേൽ രാഹുൽ ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് എയർഗൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
മൂവാറ്റുപുഴ കോടതി വളപ്പിലുള്ള അഭിഭാഷക ഓഫിസിൽ ക്ലാർക്കായി ജോലി ചെയ്യുന്ന യുവതിയെയാണു യുവാവു തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയത്.
ഓഫിസിൽ യുവതി മാത്രം ഉള്ളപ്പോഴാണു യുവാവ് ഓഫിസിലേക്ക് പാഞ്ഞെത്തിയത്. യുവതിക്കു നേരെ തോക്കു ചൂണ്ടി ഒരുമി ച്ചു ജീവിക്കാൻ തയാറായില്ലെങ്കിൽ യുവതിയെയും ബന്ധുക്കളെ യും കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി. പിന്നീട് യുവതി യെ ഓഫിസിനു പുറത്തെത്തിച്ചു കാറിൽ കയറ്റിയെങ്കിലും യുവ തി ബഹളം വച്ചു കാറിൽ നിന്നു പുറത്തിറങ്ങി രക്ഷപ്പെടുകയാ യിരുന്നുവെന്നു പൊലീസ് പറഞ്ഞു. ആളുകൾ കൂടിയതോടെ രാ ഹുൽ കടന്നു കളഞ്ഞു. പിന്നീട് കച്ചേരിത്താഴത്ത് നിന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഒരു മാസത്തോളമായി യുവതിയെ രാഹുൽ പിന്തുടർന്നിരുന്നു. ആംബുലൻസ് ഡ്രൈവറാണ് രാഹുൽ. വിവാഹത്തിനു സമ്മതി ച്ചില്ലെങ്കിൽ ആംബുലൻസ് ഇടിച്ചു അമ്മയെയും സഹോദരനെ യും കൊലപ്പെടുത്തുമെന്ന് ഇയാൾ മുൻപും ഭീഷണിപ്പെടുത്തിയി ട്ടുണ്ടെന്നു യുവതി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. രാഹുലി നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രിൻസിപ്പൽ എസ്ഐ മാഹിൻ സലിം, എസ്ഐമാരായ വി ഷ രാജ്, ഒ.വി.റെജി, സീനിയർ സിവിൽ പൊലീസ് ഓഫിസർ മാരായ പി.എൻ.രതീശൻ, പി.എ.ഷിബു, സിബി ജോർജ്, കെ.എം ഷക്കീർ എന്നിവരുടെ സംഘമാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.