Drisya TV | Malayalam News

തീക്കോയി ഗ്രാമപഞ്ചായത്ത് ചിങ്ങം ഒന്ന് കർഷക ദിനാചരണം - മികച്ച കർഷകരെ ആദരിക്കൽ

 Web Desk    16 Aug 2025

തീക്കോയി: ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് നാളെ  11:30 ന് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ മികച്ച കർഷകരെ ആദരിക്കും. ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടത്തുന്ന കർഷക ദിനാചരണത്തിൽ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച 10 കർഷകരെ ഗ്രാമപഞ്ചായത്ത് ആദരിക്കും. ജാൻസി ജോസഫ് കൊല്ലിത്തടത്തിൽ, അഗസ്റ്റിൻ വില്ലന്താനത്ത്, ഏലിയാമ്മ ജോർജ് തടിക്കൽ, ആന്റോ ജോയ് തുണ്ടത്തിൽ, എമ്മാനുവൽ മാത്യു വീഡൻ വലിയവീട്ടിൽ, സുഭാഷ് വാഴയിൽ, ഷാജിമോൻ ചെരുവിൽ, ജോർജ് കുന്നക്കാട്ട്, ലൂസി രാജു കരോട്ടുപറമ്പിൽ,  ജോർജ് സെബാസ്റ്റ്യൻ കാഞ്ഞിരത്തുങ്കൽ,  എന്നിവരാണ് മികച്ച കർഷകരായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. കർഷക ദിനത്തോടനുബന്ധിച്ച് ഹൈബ്രിഡ് പച്ചക്കറികളുടെ വിതരണവും ഉണ്ടായിരിക്കും.
        ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജയിംസിന്റെ അധ്യക്ഷതയിൽ ചേരുന്ന കർഷക ദിനാഘോഷ പരിപാടികൾ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. കൃഷി ഓഫീസർ സുഭാഷ് എസ് എസ് സ്വാഗതം ആശംസിക്കും. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഷിജി മാത്യു പദ്ധതി വിശദീകരണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ്, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ അഡ്വ.ഷോൺ ജോർജ്,  പി ആർ അനുപമ , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ റ്റി കുര്യൻ നെല്ലുവേലിൽ, ഓമന ഗോപാലൻ, ടി ഡി ജോർജ്, മാജി തോമസ്,ബിനോയ് ജോസഫ്, ജയറാണി തോമസ്കുട്ടി, മോഹനൻ കുട്ടപ്പൻ, സിബി റ്റി ആർ, മാളു ബി മുരുകൻ, രതീഷ് പി എസ്, ദീപ സജി, അമ്മിണി തോമസ്, നജ്മ പരിക്കൊച്ച് കാർഷിക വികസന സമിതി അംഗങ്ങളായ ഹരി മണ്ണുമഠം, വിനോദ് പുതനപ്രകുന്നേൽ, ഫ്രാൻസിസ് കവളംമാക്കൽ, പോൾ മുതുകാട്ടിൽ, എമ്മാനുവൽ മാത്യു വീഡൻ, അജയ് കുമാർ തൈക്കൂട്ടം, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സജി പി റ്റി, ഷേർലി ഡേവിഡ്, കൃഷി അസിസ്റ്റന്റ് അബ്ദുൾ ഷഹീദ് തുടങ്ങിയവർ പങ്കെടുക്കും.

  • Share This Article
Drisya TV | Malayalam News