തീക്കോയി ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 11ആം വാർഡിലെ വെട്ടിപ്പറമ്പ് മാട്ടേൽ കട ജംഗ്ഷനിൽ നിർമ്മിച്ച കുഴൽ കിണറിന്റെ ഉദ്ഘാടനം പ്രസിഡണ്ട് കെ സി ജയിംസ് നിർവഹിച്ചു. വാർഡ് മെമ്പർ ജയറാണി തോമസുകുട്ടി അധ്യക്ഷത വഹിച്ചു. ബേബി കൊല്ലിയിൽ, ജോർജ് നെല്ലിയാനിയിൽ, പാപ്പച്ചൻ കുന്നപ്പള്ളി കൊട്ടാരത്തിൽ, സുനിൽ ചെരുവിൽ, എൻ ജെ ജോസഫ്, തോമസ്കുട്ടി മൈലാടൂർ, എം എൻ ബാലചന്ദ്രൻ, കെ റ്റി ജോസഫ് കയ്യാണിയിൽ, ജോബി, ചന്ദ്രൻ കുളത്തുങ്കൽ തുടങ്ങിയവർ പങ്കെടുത്തു.