ഞീഴൂർ പഞ്ചായത്ത് ഓഫീസിന് മുന്നിലെ കൈത്തോട്ടിൽ കണ്ടെത്തിയ മൃതദേഹം കുറവിലങ്ങാട് കോഴ കാട്ടിക്കാനായിൽ ഷാജി(63) യുടേതെന്ന് തിരിച്ചറിഞ്ഞു.
നാലുദിവസത്തെ പഴക്കം ഉള്ളതായി തോന്നുന്നുണ്ട്.
ഞീഴൂർ ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ അഭയകേന്ദ്രത്തിലെ അന്തേവാസി ആയിരുന്നു ഷാജി.
നാല് ദിവസം മുമ്പ് രാവിലെ ചായ കുടിക്കാൻ എത്താതിരുന്ന ഷാജിയെ അന്വേഷിച്ചിട്ട് കാണാത്തതിനാൽ അന്നുതന്നെ കടുത്തുരുത്തി പോലീസിൽ പരാതി നൽകിയതായി ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രസിഡന്റ് ജോസ് പ്രകാശ് പറഞ്ഞു.
കടുത്തുരുത്തി ഫയർഫോഴ്സ് യൂണിറ്റ് അംഗങ്ങൾ സ്ഥലത്തെത്തി ബോഡി പുറത്തെടുത്തു. കടുത്തുരുത്തി പോലീസ് തുടർ നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്കു കൊണ്ടുപോയി.