2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയുടെ തകർപ്പൻ ജയം. ഇന്ത്യ vs ന്യൂസിലൻഡ് ഫൈനൽ മത്സരത്തിൽ ദുബായ് ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം ഇളക്കിമറിച്ച് ആരാധകർ. നാല് വിക്കറ്റിന് കിവീസിനെ തകർത്താണ് 12 വർഷത്തിന് ശേഷം ഇന്ത്യ കപ്പ് ഉയർന്നത്.
സ്പിന്നർമാരുടെ മിന്നൽ പ്രകടനത്തിന് ശേഷം ന്യൂസിലൻഡ് 50 ഓവറിൽ 251/7 എന്ന നിലയിൽ കളി അവസാനിച്ചു. ഇതോടെ 252 എന്ന വിജയ ലക്ഷ്യത്തിലേയ്ക്ക് എത്താൻ ഇന്ത്യയുടെ 252 റൺസ് വിജയലക്ഷ്യത്തിൽ രോഹിതും ശുഭ്മാനും രംഗത്തെത്തി. ആദ്യ ഓവറിൽ തന്നെ ഒൻപത് റൺസാണ് ഇരുവരും നേടിത്തന്നത്.
പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ചാമ്പ്യൻസ് ട്രോഫി നേടുക എന്നതാണ് രോഹിത് ശർമ്മ നയിക്കുന്ന ഇന്ത്യൻ ടീമിൻ്റെ ലക്ഷ്യം. 2002 സീസണിലാണ് ഇന്ത്യൻ ടീം ആദ്യമായി ചാമ്പ്യന്മാരാകുന്നത്. പിന്നീട് ശ്രീലങ്കയുമായി സംയുക്തമായി കിരീടം പങ്കിട്ടു. പിന്നീട് എം.എസ്. ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീം 2013 ൽ ചാമ്പ്യന്മാരായി.
അവസാന മത്സരത്തിനായി ഇരു ടീമുകളുടെയും പ്ലേയിംഗ്-11-നെയും ഉറ്റുനോക്കിയിരുന്നു ആരാധകർ. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ വിജയത്തിലേക്ക് നയിച്ച അതേ പ്ലെയിംഗ്-11 നെ തന്നെ ഇന്ത്യൻ ടീം കളത്തിലിറക്കി. ഈ മത്സരത്തിൽ ഇന്ത്യൻ ടീമിന് 4 സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാൻമാർ, 1 വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ, 1 ബാറ്റിംഗ് ഓൾറൗണ്ടർ, 2 സ്പിൻ ബൗളിംഗ് ഓൾറൗണ്ടർമാർ, 1 സ്പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളർ, 2 സ്പെഷ്യലിസ്റ്റ് സ്പിന്നർമാർ എന്നിവരെ കളത്തിലിറക്കാൻ കഴിഞ്ഞു.