പത്തനംതിട്ട: ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നതായും ഇത് അപകടകരമായി മാറാൻ സാധ്യതയുണ്ടെന്നും ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ.എൽ. അനിതകുമാരി അറിയിച്ചു. വേനൽമഴ ആദ്യം ലഭ്യമായ ജില്ലയുടെ കിഴക്കൻ പ്രദേശത്താണ് ഡെങ്കിപ്പനിബാധ തുടങ്ങിയത്. ഇത് ക്രമേണ മറ്റ് ഭാഗത്തേക്കും ബാധിച്ചുതുടങ്ങി. ഇടവിട്ടുണ്ടാകുന്ന മഴവെള്ളം അലക്ഷ്യമായി പുറന്തള്ളിയിരിക്കുന്ന പാഴ്വസ്തുക്കളിൽ കെട്ടിനിന്ന് കൊതുക് മുട്ടയിട്ട് പെരുകുന്നത് ഭീഷണിയാണെന്നും ഡി.എം.ഒ പറഞ്ഞു.