Drisya TV | Malayalam News

47 വയസ്സുകാരിയായ അമ്മ തന്‍റെ യൗവനം നിലനിര്‍ത്താനായി 23കാരനായ മകന്‍റെ രക്തം സ്വീകരിക്കാന്‍ ഒരുങ്ങുന്നു 

 Web Desk    4 Jan 2025

"മനുഷ്യ ബാര്‍ബി'' എന്ന് പ്രശസ്തയായ ലോസ് ആഞ്ചലസ് സ്വദേശിയായ 47 വയസ്സുള്ള മാർസെല ഇഗ്ലേഷ്യയാണ് തന്‍റെ യൗവനം നിലനിര്‍ത്താനായി 23കാരനായ മകന്‍റെ രക്തം സ്വീകരിക്കാന്‍ ഒരുങ്ങുകയാണെന്ന് വെളിപ്പെടുത്തിയത്.തന്‍റെ സൗന്ദര്യ ചികിത്സയ്ക്കായി രക്തം നൽകുന്നതിൽ മകൻ വളരെ സന്തുഷ്ടനാണെന്നും അവർ അവകാശപ്പെട്ടു.

നിങ്ങളുടെ സ്വന്തം മകനിൽ നിന്നോ മകളിൽ നിന്നോ രക്തം സ്വീകരിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിലെ യുവകോശങ്ങളെ നിലനിർത്തുന്നതിനുള്ള പുതിയ യുഗമാണ് സാധ്യമാകുകയെന്നും അവര്‍ പറയുന്നു. മാർസെല ഇഗ്ലേഷ്യ ഒരു സ്വയം പ്രഖ്യാപിത 'മനുഷ്യ ബാർബി' ആണെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. പ്രായം കുറഞ്ഞ രക്തദാതാവിന്‍റെ കോശങ്ങളില്‍ നിന്ന് ധാരാളം ഗുണങ്ങള്‍ ലഭിക്കും. പ്രത്യേകിച്ചും ദാതാവ് സ്വന്തം മകനോ മകളോ ആകുമ്പോള്‍. സ്റ്റെം സെൽ തെറാപ്പി പരീക്ഷിച്ചതിന് ശേഷമാണ് ഇത്തരമൊരു ചികിത്സയെക്കുറിച്ച് താൻ അറിഞ്ഞതെന്നും മാർസെല ഇഗ്ലേഷ്യ കൂട്ടിചേർത്തു.  

സാധാരണ വാർദ്ധക്യവും ഓർമ്മക്കുറവും മുതൽ ഡിമെൻഷ്യ, പാർക്കിൻസൺസ് രോഗം, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, അൽഷിമേഴ്സ് രോഗം, ഹൃദ്രോഗം അല്ലെങ്കിൽ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ തുടങ്ങിയ ഗുരുതരമായ രോഗങ്ങൾ ചികിത്സിക്കുന്നതിന് യുവ ദാതാക്കളില്‍ നിന്നും രക്തം സ്വീകരിക്കുന്ന പതിവുണ്ട്.അതേസമയം ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ 2019 -ൽ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ യുവ ദാതാക്കളിൽ നിന്നുള്ള പ്ലാസ്മ സ്വീകരിക്കുന്നതിന് എതിരെ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുണ്ട്. ഇത്തരം നടപടികൾ സുപ്രധാനമായ പൊതുജനാരോഗ്യ ആശങ്കകൾ ഉയര്‍ത്തുന്നുവെന്നാണ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ പറയുന്നത്.

  • Share This Article
Drisya TV | Malayalam News