ദുബായിയിലെ ബിസിനസ്സുകാരനായ ജമാൽ അൽ നാദക്ക് ആണ് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ കൂടിയായ ഭാര്യ സൂദിക്ക് ബീച്ച് വെക്കേഷന് സൗകര്യമൊരുക്കാൻ ദ്വീപ് തന്നെ വിലയ്ക്ക് വാങ്ങിയത്.കോടീശ്വരനായ ഭർത്താവിനൊപ്പമുള്ള ആഡംബരജീവിതത്തിൻ്റെ വിവരങ്ങൾ സൂദി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കാറുമുണ്ട്. ഇപ്പോൾ ഇതാ സൂദി പുതിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ഭർത്താവ് തനിക്കേർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെ കുറിച്ചാണ് സൂദിയുടെ പുതിയ പോസ്റ്റ്.ഭർത്താവിന്റെ നിർദേശങ്ങൾ പ്രകാരം സൂദി പിന്തുടരേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്. ഷൂസും ബാഗും എല്ലായ്പ്പോഴും മാച്ചിങ് ആയിരിക്കണം. മാച്ച് അല്ലാത്തവ ധരിക്കാൻ അനുവാദമില്ല. എല്ലാ ചെലവുകളും ഭർത്താവ് കൈകാര്യം ചെയ്യുന്നതിനാൽ സൂദിക്ക് ജോലി ചെയ്യാൻ അനുവാദമില്ല. സൂദി ഒരിക്കലും ഭക്ഷണം പാകം ചെയ്യേണ്ട, എല്ലാദിവസവും പുറത്തുനിന്ന് ഭക്ഷണം കഴിക്കും. സൂദി എല്ലാദിവസും മുടിയും മേക്കപ്പും പ്രൊഫഷണൽ ആർട്ടിസ്റ്റുകളെ ഉപയോഗിച്ച് മനോഹരമാക്കണം. കൂടാതെ ആൺസുഹൃത്തുക്കൾ പാടില്ലെന്നും ഭർത്താവിന്റെ നിർദേശമുണ്ട്. നിങ്ങൾക്ക് എന്നെ സൂദിറെല്ല എന്ന് വിളിക്കാം.കാരണം ഞാൻ അദ്ദേഹത്തിൻ്റെ റാണിയാണ് എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് സൂദി കുറിച്ചത്.മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് സൂദി ഈ വീഡിയോ പോസ്റ്റ് ചെയ്‌തത്. 36 ലക്ഷം പേർ ഇതുവരെ വീഡിയോ കണ്ടു. വീഡിയോയ്ക്ക് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ കമന്റുകളുമായും വന്നിട്ടുണ്ട്.ആഡംബര ജീവിതത്തിന്റെ നിരവധി വീഡിയോകൾ സൂദി ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്.