തിങ്കളാഴ്ച രാത്രിയാണ് ഇടുക്കി മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക് പരുക്ക് ഏൽക്കുകയും ചെയ്തത്. മൂന്നാറിൽ നിന്നും കനിമല ടോപ്പ് ടിവിഷനിലെ വീട്ടിലേക്ക് പോകവെ ഓട്ടോറിക്ഷയിൽ സഞ്ചരിയ്ക്കുന്നതിനിടെയായിരുന്നു ആക്രമണം. ഓട്ടോ ഡ്രൈവറാണ് മരിച്ച മണി.
കാട്ടാന അക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് മൂന്നാറിൽ എൽ. ഡി.എഫ് ഹാർത്താലിന് അഹ്വാനം ചെയ്തു.കോൺഗ്രസ് റോഡ് ഉപരോധവും ശക്തമായ സമരങ്ങൾക്കും അഹ്വാനം ചെയ്തിട്ടുണ്ട്.
എസ്റ്റേറ്റ് മാനേജർ ബംഗ്ലാവിന് സമീപം നിലയുറപ്പിച്ചിരുന്ന ആന, ഓട്ടോയുടെ ശബ്ദം കേട്ട് പാഞ്ഞടുക്കുകയും ഓട്ടോയിൽ തുമ്പികൈ ഉപയോഗിച്ച് അടിയ്ക്കുകയുമായിരുന്നു. വാഹനം ഓടിച്ചിരുന്ന മണി രക്ഷപെടാൻ ശ്രമിയ്ക്കുന്നതിനിടെ തുമ്പികൈ ഉപയോഗിച്ച് ഇയാളെ അടിച്ചിട്ടു. സമീപത്തെ ഓടയിലേയ്ക് മണിയെ തുബികൈക്കൊണ്ട് ചുഴറ്റി എറിയുകയും ചെയ്തു. ഓടയിൽ വീണ മണിയെ അവിടെ വെച്ചും ആക്രമിച്ചു. വാഹനത്തിൽ മണിയെ കൂടാതെ കൊച്ചു കുട്ടിയും, കുട്ടിയുടെ മാതാപിതാക്കളും രണ്ട് അന്യ സംസ്ഥാന തൊഴിലാളുകളും ഉണ്ടായിരുന്നു. കുട്ടിയും മാതാപിതാക്കളും ഓട്ടോയുടെ അടിയിൽ അകപ്പെട്ടു. ഈ സമയം ഇതു വഴി വന്ന ജീപ്പ് ഡ്രൈവറാണ് രക്ഷാപ്രവർത്തനം നടത്തി മണിയേയും മറ്റുള്ളവരെയും ആശുപത്രിയിൽ എത്തിച്ചത്.
ഓട്ടോയുടെ അടിയിൽ അകപ്പെട്ടെങ്കിലും കുട്ടി പരുക്ക് ഏൽക്കാതെ രക്ഷപെട്ടു. ഓട്ടോയിൽ ഉണ്ടായിരുന്ന അന്യ സംസ്ഥാന തൊഴിലാളികൾ ഓടി രക്ഷപെട്ടു. ആശുപത്രിൽ എത്തിച്ച ശേഷമാണ് മണി മരിച്ചത്. മണിയുടെ മൃതദേഹം പോസ്റ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.