Drisya TV | Malayalam News

മതം മാറുന്നവർക്ക് സംവരണത്തിന് അർഹതയില്ല; നിർണായക വിധിയുമായി സുപ്രീം കോടതി

 Web Desk    15 Oct 2026

സംവരണവുമായി ബന്ധപ്പെട്ട് നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി. മതം മാറുന്ന ഒരാൾക്ക്, മതം മാറുന്നതിന് മുമ്പുണ്ടായിരുന്ന ജാതിയുടേയോ മതത്തിന്‍റേയോ അടിസ്ഥാനത്തിൽ പുതിയ മതത്തിൽ പിന്നാക്ക സംവരണത്തിന് അർഹതയുണ്ടാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

അതായത്, ഹിന്ദു മതത്തിലെ പിന്നോക്ക വിഭാഗത്തിൽപ്പെട്ട ഒരാൾ ഇസ്ലാം മതത്തിലേക്ക് മാറിയതുകൊണ്ട് മാത്രം, അയാൾക്ക് പുതിയ മതത്തിലെ പിന്നോക്ക മുസ്ലിം (Backward Class Muslim - BCM) സംവരണത്തിന് അർഹതയുണ്ടായിരിക്കില്ല. ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, ചന്ദ്രശേഖർ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

മതം മാറി ഇസ്‌ലാമാവുന്ന ഒരാൾക്ക്, മതം മാറ്റം എന്ന ഒരൊറ്റ കാരണത്താൽ മാത്രം 'പിന്നാക്ക വിഭാഗം (മുസ്‌ലിം)' എന്ന വിഭാഗത്തിൽ സംവരണം അവകാശപ്പെടാൻ കഴിയില്ലെന്ന് മുൻപ് മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധിക്കെതിരേ തമിഴ്‌നാട് സർക്കാർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിർണായക നിരീക്ഷണം.ഒരാളെയോ കുടുംഹത്തേയോ പിന്നോക്ക വിഭാഗമായി പരിഗണക്കും മുൻപ് നിയമപരമായ സാമൂഹിക പരിശോധനകൾ ആവശ്യമാണെന്നും അതിനാൽ തന്നെ സ്വമേധയ പിന്നാക്ക വിഭാഗമായി മാറില്ലെന്നും കോടതി വിശദീകരിച്ചു.

  • Share This Article
Drisya TV | Malayalam News