Drisya TV | Malayalam News

റെയിൽവേ നിയമങ്ങളും ടിക്കറ്റ് പരിശോധനയും കർശനമാക്കുന്നു

 Web Desk    29 Sep 2026

റെയിൽവേ നിയമങ്ങളും ടിക്കറ്റ് പരിശോധനയും കർശനമാക്കുന്നു. ഒക്ടോബർ ഒന്നു മുതൽ സെൻട്രൽ റെയിൽവേക്ക് കീഴിലെ ട്രെയിൻ യാത്രക്കാർ കർശനമായ പരിശോധനകൾ നേരിടേണ്ടിവരും. ട്രെയിൻ ടിക്കറ്റ് പരിശോധന ഉൾപ്പെടെ ശക്തമാക്കുകയാണ്. പ്രത്യേക പാാസുള്ളവർ, ഇളവുകൾ ഉള്ളവർ, ക്വാട്ടയിൽ യാത്ര ചെയ്യുന്നവർ എന്നിവരെല്ലാം നിർബന്ധമായും ഒറിജിനൽ തിരിച്ചറിയൽ രേഖകൾ കൈവശം വെച്ചിരിക്കണം.

ഒരു മാസം നീണ്ടുനിൽക്കുന്ന പ്രത്യേക പരിശോധന നടപടികൾക്കാണ് സെൻട്രൽ റെയിൽവേ നേതൃത്വം നൽകുന്നത്. ഒക്ടോബർ 1 മുതൽ ഒക്ടോബർ 31 വരെയാകും പരിശോധനകൾ. ഷെയർഡ് ടിക്കറ്റുകളിൽ യാത്ര ചെയ്യുന്നവരും ഒറിജിനൽ തിരിച്ചറിയൽ രേഖകൾ കൈവശം വെക്കണം. ഇ-പാസ് അല്ലെങ്കിൽ പി.ടി.ഒ ഉള്ളവർ ഒറിജിനൽ തിരിച്ചറിയൽ രേഖയ്ക്കൊപ്പം മാറ്റിയെടുത്ത യാത്രാ രേഖയും കരുതണം. ഇവ കാണിക്കാൻ കഴിഞ്ഞില്ലെങ്കിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരായി കണക്കാക്കി പിഴ ചുമത്താം.

  • Share This Article
Drisya TV | Malayalam News