Drisya TV | Malayalam News

വന്ധ്യംകരണ പ്രചാരണവുമായി ബന്ധപ്പെട്ട പ്രോത്സാഹന സമ്മാനങ്ങളും ആനുകൂല്യങ്ങളും അവസാനിപ്പിക്കാൻ ശുപാർശ 

 Web Desk    22 Sep 2026

രാജ്യത്ത് ജനസംഖ്യാ വളര്‍ച്ചാ നിരക്ക് ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍, വന്ധ്യംകരണ പ്രചാരണവുമായി ബന്ധപ്പെട്ട പ്രോത്സാഹന സമ്മാനങ്ങളും ആനുകൂല്യങ്ങളും അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ശുപാര്‍ശ ചെയ്തു.

ദമ്പതികള്‍ക്ക് രണ്ട് കുട്ടികള്‍ മതിയെന്ന രീതിയില്‍ കുടുംബം ചുരുക്കാന്‍ പ്രേരിപ്പിക്കുന്നതില്‍ പങ്കാളികളാകുന്ന ആശ പ്രവര്‍ത്തകര്‍ക്കുള്ള പ്രത്യേക ഇന്‍സെന്‍റീവുകള്‍ പൂര്‍ണമായും എടുത്തുകളയണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശങ്ങളില്‍ ഒന്ന്.

വന്ധ്യംകരണവുമായി ബന്ധപ്പെട്ട നേരിട്ടുള്ള ആനുകൂല്യ കൈമാറ്റങ്ങള്‍, സ്വീകര്‍ത്താക്കള്‍ക്കുള്ള പണമിടപാടുകള്‍, വേതന നഷ്ടപരിഹാരം, സേവന ദാതാക്കള്‍ക്കുള്ള വര്‍ദ്ധിപ്പിച്ച പ്രോത്സാഹന തുകകള്‍ എന്നിവ പൂര്‍ണമായി പിന്‍വലിക്കാനും സമിതി ശുപാര്‍ശ ചെയ്യുന്നു.

ഇന്ത്യയുടെ മൊത്തത്തിലുള്ള ഫെര്‍ട്ടിലിറ്റി നിരക്ക് നിലവില്‍ 1.9 ആയി കുറഞ്ഞിട്ടുണ്ട്. ഇത് മാതൃകാപരമായ പ്രത്യുത്പാദന നിരക്കിനെക്കാൾ താഴെയാണ്. എല്ലാ സംസ്ഥാനങ്ങളിലും നിലവിലുള്ള 'രണ്ട് കുട്ടി നയം' സംബന്ധിച്ച ചട്ടങ്ങള്‍ പിന്‍വലിക്കണമെന്നും ശുപാർശയിൽ പറയുന്നു.

  • Share This Article
Drisya TV | Malayalam News