Drisya TV | Malayalam News

രാജ്യത്ത് സ്മാർട്ട്ഫോൺ സ്ക്രീൻ ഗാർഡുകൾക്കും ടെമ്പർഡ് ഗ്ലാസുകൾക്കും BIS രജിസ്ട്രേഷൻ നിർബന്ധമാക്കി കേന്ദ്ര സർക്കാർ

 Web Desk    22 Sep 2026

രാജ്യത്ത് സ്മാർട്ട്ഫോൺ സ്ക്രീൻ ഗാർഡുകൾക്കും ടെമ്പർഡ് ഗ്ലാസുകൾക്കും ബിഐഎസ് (BIS) രജിസ്ട്രേഷൻ നിർബന്ധമാക്കി കേന്ദ്ര സർക്കാർ. 2027 ഏപ്രിൽ 1 മുതൽ ബിഐഎസ് രജിസ്ട്രേഷനില്ലാത്ത, കുറഞ്ഞ ഗുണനിലവാരമുള്ള സ്ക്രീൻഗാർഡുകളുടെ വിൽപ്പന പൂർണമായും നിരോധിക്കും.

2026 സെപ്റ്റംബർ 21-നാണ് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഇത് സംബന്ധിച്ച ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്. 'ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ഗുഡ്സ് (കമ്പൾസറി രജിസ്ട്രേഷൻ റിക്വയർമെന്റ്) ഓർഡർ, 2021' ഭേദഗതി ചെയ്താണ് നിർബന്ധിത രജിസ്ട്രേഷൻ നിബന്ധന ഉൾപ്പെടുത്തിയത്.

സ്മാർട്ട്ഫോൺ സ്ക്രീൻഗാർഡുകൾക്കായി IS 19348:2025 (ഗ്ലാസ് സ്ക്രീൻ പ്രൊട്ടക്റ്റർ- സ്പെസിഫിക്കേഷൻ) എന്ന പേരിലുള്ള പുതിയ സ്റ്റാൻഡേർഡും കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുണ്ട്.pപുതിയ ഗുണനിലവാര മാനദണ്ഡമനുസരിച്ച് സ്ക്രീൻ പ്രൊട്ടക്റ്ററുകളിൽ ഗ്ലാസിന്റെ കരുത്ത്, കനം, അളവുകൾ, ആന്റി-ഷാറ്റർ ഫിലിം, ഒലിയോഫോബിക് കോട്ടിങ് എന്നിവ പരിശോധിക്കും. 2027 ഏപ്രിൽ 1 മുതൽ ഈ നിയമം രാജ്യത്തുടനീളം പ്രാബല്യത്തിൽ വരും.

  • Share This Article
Drisya TV | Malayalam News