Drisya TV | Malayalam News

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം വിമാനം താഴ്ന്നുപറന്നതിനെ തുടർന്ന് സ്കൂള്‍ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി

 Web Desk    9 Sep 2026

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം വിമാനം താഴ്ന്നുപറന്നതിനെ തുടർന്ന് സ്കൂള്‍ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി. ഇന്നലെ രാത്രി ഒക്കൽ ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിന്റെ ഓടുമേഞ്ഞ കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നത്. രാത്രിയായതിനാല്‍ വലിയ ദുരന്തം ഒഴിവായി.

നെടുമ്പാശ്ശേരിയിലേക്ക് പോയ വിമാനം താഴ്ന്നു പറന്നതാണ് അപകടകാരണമെന്ന് നാട്ടുകാർ പറയുന്നു. ഏതാനും മാസം മുൻപ് സമീപത്തുള്ള വീടിന്റെ ഓടുകളും സമാന രീതിയിൽ തകർന്നിരുന്നു. നിരന്തരം പരാതി നൽകിയിട്ടും എയർപോർട്ട് അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. എന്നാല്‍ എന്നാൽ ഇത്തരം വിഷയങ്ങളിൽ വിമാന കമ്പനികൾ ആണ് ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതെന്നും, ഇതുവരെയുള്ള പരാതികളിൽ എയർപോർട്ട് അതോറിറ്റി ഇടപെട്ട് നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി.

  • Share This Article
Drisya TV | Malayalam News